കഴിഞ്ഞ രണ്ട് വർഷവും സ്വാതന്ത്ര്യദിനാഘോഷം പ്രളയം കൊണ്ടുപോയപ്പോൾ ഇത്തവണ കൊവിഡ്‌ ; 74-ാം സ്വതന്ത്ര്യ ദിനം ഇന്ത്യൻ ജനതയ്ക്ക് മഹാമാരിക്കെതിരെയുള്ള പോരാട്ടം : നിറപ്പകിട്ടില്ലാതെ സ്വാതന്ത്ര്യദിനം ആഘോഷിച്ച് രാജ്യം

സ്വന്തം ലേഖകൻ തിരുവനന്തപുരം : ഇത്തവണയും ഒട്ടും നിറപ്പകിട്ടില്ലാതെയാണ് രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. പോയ രണ്ടു വർഷം പ്രളയത്തിന്റെ പശ്ചാത്തലത്തിലായിരുന്ന സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ. എന്നാൽ ഇത്തവണ കോവിഡാണ്. പ്രളയം പ്രതീക്ഷിച്ചവർക്ക് മുന്നിൽ കോവിഡും വന്നതോടെ രാജ്യം മഹാമാരിയിൽ നിന്നുള്ള സ്വാതന്ത്ര്യ പോരാട്ടത്തിലാണ്. പോയ രണ്ട് വർഷമായി ഇന്ത്യൻ ജനത സ്വതന്ത്രദിനത്തേ വരവേറ്റത് മഹാപ്രളയകെടുതിയിൽ മുങ്ങികൊണ്ടായിരുന്നു. ഈ വർഷവും സ്ഥിതിയിൽ കാര്യമായമാറ്റങ്ങൾ ഇല്ല എന്നു മാത്രമല്ല, കൂടെ മഹാവ്യാധിയായ കോവിഡും ഒപ്പമുണ്ട്. 2018 ലെ മഹാപ്രളയം കേരളത്തെ ഒന്നാകെ മുക്കികളഞ്ഞ വർഷമായിരുന്നു 2018. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ […]

74-ാം സ്വാതന്ത്യദിനം ആഘോഷിച്ച് രാജ്യം ; പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി : പ്രകൃതി ദുരന്തങ്ങൾക്ക് ഇരയായവർക്ക് സഹായം ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി

സ്വന്തം ലേഖകൻ ന്യൂഡൽഹി: സ്വതന്ത്ര ഇന്ത്യയിലെ എഴുപത്തിനാലാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് രാജ്യം. സ്വാതന്ത്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. ജനങ്ങൾക്ക് പ്രധാനമന്ത്രി സ്വാതന്ത്ര്യ ദിനാശംസ നേർന്നു.സ്വാതന്ത്ര്യത്തിനായി പോരാടിയവർക്ക് മോദി ആദരം അർപ്പിച്ചു. ‘ആരോഗ്യ പ്രവർത്തകർ രാജ്യത്തിന് നൽകുന്നത് മഹനീയ സേവനം. കൊവിഡിനെതിരായ പോരാട്ടം വിജയിക്കും. നിശ്ചയദാർഢ്യം കൊണ്ട് കൊവിഡ് പ്രതിസന്ധി മറികടക്കാമെന്നും കൊവിഡിനെതിരെ പോരാടുന്നവർക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിച്ച് നിൽക്കും’ മോദി പറഞ്ഞു. പ്രകൃതി ദുരന്തങ്ങൾക്ക് ഇരയായവർക്ക് സഹായം ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ആത്മനിർഭർ […]

74-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനൊരുങ്ങി രാജ്യം ; എല്ലാ മാന്യ വായനക്കാർക്കും തേർഡ് ഐ ന്യൂസിന്റെ സ്വാതന്ത്ര്യദിനാശംസകൾ

തേർഡ് ഐ ന്യൂസ് ബ്യൂറോ ന്യൂ ഡൽഹി : രാജ്യം ഇന്ന് 74-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിൽ. എല്ലാ മാന്യ വായനക്കാർക്കും തേർഡ് ഐ ന്യൂസിന്റെ സ്വാതന്ത്ര്യദിനാശംസകൾ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഡ്രസ് റിഹേഴ്‌സൽ സേനകൾ ഇന്നലെ പൂർത്തിയാക്കിയിരുന്നു. സ്‌കൂൾ കുട്ടികൾക്കു പകരം എൻസിസി കേഡറ്റുകളാകും ഇത്തവണ പരേഡിനെത്തുക. ചെങ്കോട്ടയുടെ ലാഹോറി ഗേറ്റിൽ ആറട് അകലം പാലിച്ചാണ് കസേരകൾ നിരത്തിയിരിക്കുന്നത്. . നൂറിൽ താഴെ പേർക്കുള്ള കസേര മാത്രമേ പ്രധാന വേദിയിൽ ഉണ്ടാകു. ചടങ്ങ് […]