74-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനൊരുങ്ങി രാജ്യം ; എല്ലാ മാന്യ വായനക്കാർക്കും തേർഡ് ഐ ന്യൂസിന്റെ സ്വാതന്ത്ര്യദിനാശംസകൾ

74-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനൊരുങ്ങി രാജ്യം ; എല്ലാ മാന്യ വായനക്കാർക്കും തേർഡ് ഐ ന്യൂസിന്റെ സ്വാതന്ത്ര്യദിനാശംസകൾ

Spread the love

തേർഡ് ഐ ന്യൂസ് ബ്യൂറോ

ന്യൂ ഡൽഹി : രാജ്യം ഇന്ന് 74-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിൽ. എല്ലാ മാന്യ വായനക്കാർക്കും തേർഡ് ഐ ന്യൂസിന്റെ സ്വാതന്ത്ര്യദിനാശംസകൾ

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഡ്രസ് റിഹേഴ്‌സൽ സേനകൾ ഇന്നലെ പൂർത്തിയാക്കിയിരുന്നു. സ്‌കൂൾ കുട്ടികൾക്കു പകരം എൻസിസി കേഡറ്റുകളാകും ഇത്തവണ പരേഡിനെത്തുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെങ്കോട്ടയുടെ ലാഹോറി ഗേറ്റിൽ ആറട് അകലം പാലിച്ചാണ് കസേരകൾ നിരത്തിയിരിക്കുന്നത്. . നൂറിൽ താഴെ പേർക്കുള്ള കസേര മാത്രമേ പ്രധാന വേദിയിൽ ഉണ്ടാകു. ചടങ്ങ് കാണാൻ എതിർവശത്ത് അഞ്ഞൂറിലധികം പേർക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന പ്രസംഗത്തിൽ കോവിഡ് പോരാളികൾക്ക് ആദരവ് അറിയിക്കും.

ശേഷം കോവിഡ് പ്രതിരോധത്തിൽ ഇതുവരെ സ്വീകരിച്ച നടപടി വിശദീകരിക്കും.. ആരോഗ്യരംഗത്ത് ചില പ്രഖ്യാപനങ്ങൾക്കൊപ്പം ജമ്മു കശ്മീരിന്റെ വികസനത്തിനുള്ള തീരുമാനങ്ങളും പ്രസംഗത്തിൽ പ്രഖ്യാപിക്കാനാണ് സാധ്യത.

ശ്രീനഗറിന്റെ സമഗ്രവികസനത്തിനാണ് രൂപരേഖ തയ്യാറാക്കിയിരിക്കുന്നത് അയോധ്യയും പരാമർശിച്ചേക്കും. രാഷ്ട്രപതി വൈകിട്ട് നല്കുന്ന വിരുന്നിലും അതിഥികളുടെ എണ്ണം കുറച്ചിട്ടുണ്ട്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി അതീവ ജാഗ്രതയിലാണ് ഡൽഹി നഗരം