play-sharp-fill

നാല് ഡിഗ്രിവരെ താപനില ഉയരാം; പാലക്കാട്, ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശനിയാഴ്ചയും ഞായറാഴ്ചയും പാലക്കാട് ജില്ലയില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സാധാരണനിലയെക്കാള്‍ രണ്ടുമുതല്‍ നാല് ഡിഗ്രിവരെ അധികമാണിത്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം മലയോര പ്രദേശങ്ങള്‍ ഒഴികെ ഈ ജില്ലകളില്‍ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. പാലക്കാട്, ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. താപനില ഉയരുന്നതിനാല്‍ പകല്‍ 11 മുതല്‍ മൂന്ന് […]

വേനൽ കടുക്കുന്നു, സൂര്യതാപത്തിനൊപ്പം കരുതിയിരിക്കണം നിർജലീകരണവും ; വേനൽക്കാലത്ത് ആരോഗ്യം സംരക്ഷിക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

തേർഡ് ഐ ബ്യൂറോ കോട്ടയം : സംസ്ഥാനത്ത് പല ജില്ലകളിലും വേനൽചൂട് കടുക്കുകയാണ്. ചൂട് വർദ്ധിക്കുന്നതിനൊപ്പം സൂര്യതാപത്തിനൊപ്പം നിർജലീകരണം സംഭവിക്കാനുള്ള സാധ്യതയും ഏറെയാണ്. അമിതമായ ചൂടിൽ വിയർപ്പിലൂടെ ജലാംശവും സോഡിയം, പൊട്ടാസ്യം എന്നീ ധാതുക്കളും നഷ്ടപ്പെട്ട് കടുത്ത തളർച്ച ഉണ്ടാക്കുന്ന അവസ്ഥയാണ് നിർജലീകരണം. തളർച്ചയും ക്ഷീണവും ഏറുന്നത് കുഴഞ്ഞുവീഴുന്നതിനും ഇടയാക്കിയേക്കാം. കൂടുതൽ നേരം വെയിലേറ്റു വീണുകിടന്നാൽ ജീവൻ നഷ്ടപ്പെടാൻ വരെ സാധ്യതയുണ്ട്. യാത്രയിലോ മറ്റു തിരക്കുകളിലോ ആണെങ്കിലും ആവശ്യത്തിനു വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് പോംവഴി. വെളളം കയ്യിൽ കരുതാൻ മറക്കരുത്. വെള്ളത്തിന് പുറമെ ദാഹമകറ്റാൻ […]