play-sharp-fill

മലയാള സിനിമാ മേഖലയിൽ ആദായനികുതി വകുപ്പ് റെയ്ഡ് ; കണ്ടെത്തിയത് 225 കോടി രൂപയുടെ കളളപ്പണ ഇടപാട് ; നികുതിയിനത്തിൽ ഖജനാവിലേക്ക് എത്തേണ്ട 72 കോടിയോളം രൂപ മറച്ചുപിടിച്ചു ; തമിഴ്സിനിമാ നിർമാതാക്കളും ബിനാമി ഇടപാടിലുടെ മലയാള സിനിമയിൽ പണം മുടക്കുന്നുണ്ടെന്ന് സൂചന; നടൻ മോഹൻലാലിന്‍റെ മൊഴിയെടുത്തു

സ്വന്തം ലേഖകൻ കൊച്ചി: മലയാള സിനിമാ നി‍ർമാണ മേഖലയിൽ കോടികളുടെ കള്ളപ്പണം ഇടപാട്. ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 225 കോടി രൂപയുടെ കളളപ്പണം കണ്ടെത്തി. വ്യാപക നികുതി വെട്ടിപ്പും നടത്തിയിട്ടുണ്ട്. നികുതിയിനത്തിൽ ഖജനാവിലേക്ക് എത്തേണ്ട 72 കോടിയോളം രൂപയാണ് മറച്ചുപിടിച്ചത്. ഇത് സംബന്ധിച്ച് നടൻ മോഹൻലാലിന്‍റെ മൊഴി ഇന്നലെയാണ് ആദായനികുതി വകുപ്പ് രേഖപ്പെടുത്തിയത്.മോഹന്‍ലാലിന്റെ കുണ്ടന്നൂരിലെ ഫ്‌ളാറ്റിലെത്തിയാണ് ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തത്. ചില താരങ്ങളും നിർമാതാക്കളും ദുബായ് , ഖത്ത‍ർ കേന്ദീകരിച്ചാണ് വൻ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇവർ നിർമിക്കുന്ന സിനിമകളുടെ ഓവർസീസ് വിതരണാവകാശത്തിന്‍റെ മറവിലായിരുന്നു വിദേശത്തെ […]

മോഹൻലാലിനെ രക്ഷിച്ച് പിണറായി : ആനക്കൊമ്പ് കേസ് പഴങ്കഥ ; പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതിയിലെ കേസ് പിൻവലിക്കാൻ തീരുമാനിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: മോഹൻലാലിനെ രക്ഷിച്ച് പിണറായി. നടൻ മോഹൻലാൽ പ്രതിയായ പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതിയിലെ ആനക്കൊമ്പ് കേസ് പിൻവലിക്കാൻ തയാറാണെന്ന് സംസ്ഥാന സർക്കാർ. ഇതുമായി ബന്ധപ്പെട്ട് ഡയറക്ടർ ഓഫ് പ്രോസിക്യൂഷനോട് സർക്കാർ നിയമോപദേശം തേടി. മോഹൻലാലിന്റെ അപേക്ഷയെ തുടർന്നാണ് പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതിയിലെ കേസ് പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത് . 2012 ജൂണിലാണ് കൊച്ചി തേവരയിലെ മോഹൻലാലിന്റെ ഫ്‌ളാറ്റിൽ നിന്ന്് ആദായനികുതി വകുപ്പ് റെയ്ഡിൽ ആനക്കൊമ്പ് കണ്ടെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ആനക്കൊമ്പ് സൂക്ഷിക്കാൻ ലൈസൻസ് […]

ഇളയദളപതി വിജയ്ക്ക്‌ കുരുക്ക് മുറുകുന്നു : വിശദമായ ചോദ്യം ചെയ്യലിന് മൂന്ന് ദിവസത്തിനകം ഹാജരാകാൻ ആദായവകുപ്പിന്റെ നോട്ടീസ്

സ്വന്തം ലേഖകൻ കൊച്ചി : ഇളയ ദളപതി വിജയ്ക്ക് വീണ്ടും കുരുക്ക് മുറുകുന്നു. മൂന്ന് ദിവസത്തിനകം വിശദമായ ചോദ്യം ചെയ്യലിന് ഹാജരാവാൻ ആദായ വകുപ്പിന്റെ നോട്ടീസ്. ബിഗിൽ എന്ന സിനിമയുടെ സാമ്പത്തിക ക്രമക്കേട് പരിശോധിക്കാൻ ചിത്രത്തിൽ നായകനായി അഭിനയിച്ച വിജയ്‌യെ കഴഞ്ഞ ദിനസം കസ്റ്റഡിയിലെടുത്ത് 30 മണിക്കൂറോളം ചെയ്യുകയാണുണ്ടായത്. എന്നാൽ ദീർഘമായ ചോദ്യം ചെയ്തതിൽ വലിയ ഫലങ്ങളൊന്നും ആദായനികുതി വകുപ്പിന് കണ്ടെത്താനായില്ല. വിജയ്‌യുടെ സ്വത്ത് വിവരങ്ങളെല്ലാം പരിശോധിച്ച ആദായനികുതിവകുപ്പ് താരത്തെ വെറുതെ വിടുകയായിരുന്നു. എല്ലാം കെട്ടടങ്ങി എന്നു വിചാരിച്ചിരുന്ന ഏവരെയും ഞെട്ടിച്ചു കൊണ്ട് വീണ്ടും […]

വിജയ്ക്ക് കുരുക്ക് മുറുകുന്നു ; പാനൂരിലെ വസതിയിൽ നടക്കുന്ന ചോദ്യം ചെയ്യൽ പതിനെട്ടാം മണിക്കൂറിലേക്ക്

സ്വന്തം ലേഖകൻ ചെന്നൈ: ഇളയ ദളപതിയ്‌ക്കെതിരായ കുരുക്ക് മുറുകുന്നു. വിജയ്‌യുടെ പാനൂരിലെ വസതിയിൽ നടക്കുന്ന ആദായ നികുതി വകുപ്പിന്റെ ചോദ്യം ചെയ്യലും പരിശോധനയും പതിനെട്ടാം മണിക്കൂറിലേക്ക്. അർധരാത്രിയിലും ആദായനികുതി വകുപ്പ് അധികൃതർ വിജയ്‌യുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. ഈ അടുത്ത് വിജയ്‌യുടെതായി പുറത്തിറങ്ങിയ ബിഗിൽ സിനിമയുടെ ആദായ നികുതി റിട്ടേണുകൾ സംബന്ധിച്ചാണ് തെളിവെടുപ്പ് പുരോഗമിക്കുന്നത്. മാസ്റ്റർ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷിലെത്തി ചോദ്യം ചെയ്ത ശേഷമാണ് വിജയ്‌യെ ആദായനികുതി വകുപ്പ് കസ്റ്റഡിയിലെടുത്തത്. പിന്നീട് വിശദമായി ചോദ്യം ചെയ്യലിനായി ചെന്നൈ ആദായ നികുതി ഓഫീസിൽ ഹാജരാകാൻ […]

കൂടുതൽ വ്യക്തിഗത ആദായ നികുതി ഇളവ് നൽകാൻ തയാറെടുത്ത് കേന്ദ്രം

  സ്വന്തം ലേഖിക കൊച്ചി: ഉപഭോക്തൃ വിപണിക്ക് കരുത്തേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കാനും കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഫെബ്രുവരിയിൽ ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന 2020-21ലേക്കുള്ള ബഡ്ജറ്റിലാകും നികുതി കുറച്ചുകൊണ്ടുള്ള പ്രഖ്യാപനമുണ്ടാകുക. ജി.ഡി.പി തളർച്ചയ്ക്കും സാമ്പത്തിക മാന്ദ്യത്തിനും മുഖ്യ കാരണമായി സൂചിപ്പിക്കുന്നത് ഉപഭോക്തൃ ഡിമാൻഡ് കുറഞ്ഞതാണ്. വിപണിയുടെ ഉണർവിന് ഉപഭോക്താക്കളുടെ വാങ്ങൽ ശേഷി വർദ്ധിക്കണം. ആദായ നികുതി കുറച്ച് ഈ പ്രതിസന്ധി മറികടക്കാമെന്നാണ് വിലയിരുത്തൽ. സെപ്തംബർ 20ന് ധനമന്ത്രി നിർമ്മല സീതാരാമൻ കോർപ്പറേറ്റ് നികുതി 30 ശതമാനത്തിൽ നിന്ന് 22 ശതമാനമായി കുറച്ചിരുന്നു. നിലവിൽ […]