കളിയിക്കാവിളയിൽ പൊലീസുകാരനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം : കേസ് എൻ.ഐ.എ എറ്റെടുത്തു ; നടപടി തീവ്രവാദ ബന്ധം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം : പൊലീസുകാരനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസ് എൻഐഎ ഏറ്റെടുത്തു. കൊച്ചി എൻഐഎ കോടതിയിൽ എഫ്.ഐ.ഐ.ആർ രജിസ്റ്റർ ചെയ്യും. കഴിഞ്ഞ ദിവസം കേസിലെ മുഖ്യപ്രതികളായ തൗഫീഖിനെയും അബ്ദുൾ സമീമിനെയും എൻഐഎ സംഘം ചോദ്യം ചെയ്തിരുന്നു. നാഗർകോവിലിൽ എത്തിയാണ് സംഘം പ്രതികളെ ചോദ്യം ചെയ്തത് . സംഭവത്തിൽ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് എൻഐഎയുടെ നടപടി. ഗൂഢാലോചന സംബന്ധിച്ച വിവരങ്ങളും വെടിവയ്ക്കാനുള്ള പരിശീലനം കിട്ടിയത് സംബന്ധിച്ചുമാണ് ചോദ്യം ചെയ്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു . മുഖ്യപ്രതികളായ തൗഫീഖും അബ്ദുൾ സമീമിനും അൽഉമ്മ ഭീകരർ ആണെന്നും […]

പൊലീസ് തങ്ങളെ മർദ്ദിച്ചു , ചികിത്സാ സൗകര്യങ്ങളും ഒരുക്കിയില്ല : വെളിപ്പെടുത്തലുമായി അലനും താഹയും

സ്വന്തം ലേഖകൻ കൊച്ചി: കസ്റ്റഡിയിൽ ആയിരുന്നപ്പോൾ പൊലീസ് തങ്ങളെ മർദ്ദിച്ചു. ചികിത്സാ സൗകര്യങ്ങളും ഒരുക്കിയില്ല. വെളിപ്പെടുത്തലുമായി യുഎപിഎകേസിൽ അറസ്റ്റിലായ അലനും താഹയും രംഗത്ത്. അലൻ ഷുഹൈബിനേയും താഹയെയും കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കി. പ്രതികൾക്ക് ഇനിയുള്ള ചികിത്സാ സൗകര്യങ്ങൾ എൻഐഎ ഒരുക്കണമെന്ന് കോടതി നിർദ്ദേശിച്ചു. മാതാപിതാക്കളെ കാണാനും സംസാരിക്കാനും അവസരം നൽകണമെന്ന് അലൻ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച അലനെയും താഹ ഫൈസലിനെയും എറണാകുളത്തെ പ്രത്യേക എൻ.ഐ.എ കോടതി ഒരു ദിവസത്തേക്ക് ദേശീയ അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിൽ വിട്ടിരുന്നു. ഇരുവരെയും ഒരാഴ്ചത്തേക്ക് കസ്റ്റഡിയിൽ വേണമെന്നായിരുന്നു എൻ.ഐ.എ ആവശ്യപ്പെട്ടത്.

അലനും താഹയും ഐ.എൻ.എ കസ്റ്റഡിയിൽ; ഇവരുവരെയും ബുധനാഴ്ച കോടതിയിൽ ഹാജരാക്കും

സ്വന്തം ലേഖകൻ കൊച്ചി: യു.എ.പി.എ കേസിൽ പ്രതികളായ അലൻ ഷുഹൈബും താഹ ഫൈസവും എൻ.ഐ.എയുടെ കസ്റ്റഡിയിൽ. എറണാകുളം പ്രത്യേക ഐ.എൻ.എ കോടതിയുടേതാണ് ഉത്തരവ്. ഇരുവരെയും ബുധനാഴ്ച കോടതിയിൽ ഹാജരാക്കണം. എൻ.ഐ.എ അന്വേഷണം ഏറ്റെടുത്തതിനാൽ പ്രതികളെ കുടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഒരാഴ്ചത്തേക്ക് കസ്റ്റഡിയിൽ വേണമെന്നുമായിരുന്നു എൻ.ഐ.എയുടെ ആവശ്യം. പ്രതികളെ ഫെബ്രുവരി 24 വരെ റിമാന്റ് ചെയ്ത് തൃശൂരിലെ അതിസുരക്ഷാ ജയിലിലേക്കായിരുന്നു മാറ്റിയിരുന്നത്.