video
play-sharp-fill

ഇടുക്കിയിലെ തമിഴ് വിദ്യാർത്ഥികൾ ഇനി മലയാളം പറയും; തമിഴ് വിദ്യാർത്ഥികളെ മലയാളം പഠിപ്പിക്കുന്നതിനുള്ള കേരള യൂണിവേഴ്സിറ്റി പദ്ധതി വിജയകരം

സ്വന്തം ലേഖകൻ മൂന്നാര്‍: ഇടുക്കി ജില്ലയിലെ തമിഴ് വിദ്യാര്‍ത്ഥികളെ മലയാളഭാഷ പഠിപ്പിക്കുന്നതിനുള്ള കേരള യൂണിവേഴ്സിറ്റി പദ്ധതി വിജയകരം. യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ വരുന്ന മനോമണിയം സെന്റര്‍ തമിഴ് ആണ് വിദ്യാർത്ഥികൾക്ക് മലയാളം പഠിപ്പിക്കാന്‍ അവസരം ഒരുക്കിയത്. മൂന്നാറിലെ തോട്ടങ്ങളില്‍ ജോലിചെയ്യുന്ന തൊഴിലാളികളുടെ മക്കള്‍ക്ക് […]

കാൽവഴുതി പുഴയില്‍ വീണ് പ്ലസ്ടു വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു; അപകടം വീട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ; ഒപ്പമുണ്ടായിരുന്നവർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

സ്വന്തം ലേഖകൻ ഇടുക്കി: പുഴയില്‍ വീണ് പ്ലസ്ടു വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. എറണാകുളം നെട്ടൂർ സ്വദേശി അമിത്ത് മാത്യു (17) ആണ് മരിച്ചത്. വീട്ടുകാര്‍ക്കൊപ്പം മങ്കുളം വല്യപാറക്കുടിയിൽ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കാല്‍ വഴുതി കയത്തില്‍ വീണായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്നവർ ഉടൻതന്നെ അമിതിനെ […]

പെണ്‍കുട്ടിയെ വെട്ടിപരിക്കേല്‍പ്പിച്ച ശേഷം ആത്മഹത്യക്ക് ശ്രമിച്ചു : യുവാവ് അറസ്റ്റില്‍, പ്രണയനൈരാശ്യമാണ് കൊലപാതക ശ്രമത്തിന് കാരണം എന്ന് പൊലീസ്

സ്വന്തം ലേഖകൻ ഇടുക്കി: മൂന്നാറില്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ വെട്ടിപരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. മൂന്നാറില്‍ ഇന്നലെയാണ് കേസിനാസ്പദമായ സംഭവം. പാലക്കാട് സ്വദേശിയും ടിടിസി വിദ്യാര്‍ത്ഥിനിയുമായ പെണ്‍കുട്ടിയാണ് ആക്രമണത്തിന് ഇരയായത്.പെണ്‍കുട്ടിയുടെ മുന്‍ സുഹൃത്തും പാലക്കാട് സ്വദേശിയുമായ ആല്‍വിനാണ് അറസ്റ്റിലായത്. പ്രണയ നൈരാശ്യമാണ് കൊലപാതക […]

നെടുങ്കണ്ടത്ത് പോക്സോ കേസ് പ്രതി രക്ഷപെട്ട സംഭവം ; രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ; നെടുങ്കണ്ടം എസ്എച്ച്ഒയ്ക്കെതിരെയും വകുപ്പ് തല നടപടിക്ക് സാധ്യത

സ്വന്തം ലേഖകൻ ഇടുക്കി: നെടുങ്കണ്ടത്ത് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ കൊണ്ടുപോയ പോക്സോ കേസ് പ്രതി രക്ഷപെട്ട സംഭവത്തിൽ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ. പ്രതിക്ക് എസ്കോർട്ട് പോയ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ഷാനു എം വാഹിദ്, ഷമീർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. നെടുങ്കണ്ടം […]

ബൈക്ക് സ്കൂൾ ബസുമായി കൂട്ടിയിടിച്ച് അപകടം; തമിഴ്നാട് സ്വദേശിയായ 23 കാരന് ദാരുണാന്ത്യം ; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ആശുപത്രിയിൽ

സ്വന്തം ലേഖകൻ ഇടുക്കി: ഇടുക്കി മറയൂരിൽ ബൈക്ക് സ്‌കൂള്‍ ബസുമായി കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. തമിഴ്‌നാട് കൊയമ്പത്തൂര്‍ കമ്പളപ്പെട്ടി പൂവല്‍പരത്തി സ്വദേശി വിക്രം(23)ണ് മരിച്ചത്. വിക്രത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്ത ഉദുമല്‍പ്പെട്ട രുദ്രപാളയം സ്വദേശി രാധാക്യഷ്ണന്‍ (23) പരിക്കുകളോടെ ഉദുമല്‍പ്പെട്ട സ്വകാര്യ […]

ഇടുക്കിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം അമ്പത് അടി താഴ്ചയിലേക്ക് മറിഞ്ഞു ; നിരവധി പേർക്ക് പരിക്ക് ; അപകടത്തിൽപ്പെട്ടത് കർണാടക സ്വദേശികൾ

സ്വന്തം ലേഖകൻ ഇടുക്കി: അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് നിരവധി പേർക്ക് പരിക്ക്. ഇടുക്കി തോക്കുപാറയ്ക്ക് സമീപം എസ് വളവിലാണ് സംഭവം. കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ട്രാവലർ അമ്പത് അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ അടിമാലിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അതേസമയം, […]

തൊടുപുഴയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഗൈനക്കോളജിസ്റ്റ് വിജിലൻസ് പിടിയിൽ ; അറസ്റ്റിലായത് ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് മായ രാജ് ; ചികിത്സയ്ക്കായി 5000 രൂപയാണ് ഇവർ കൈക്കൂലി വാങ്ങിയത്

തൊടുപുഴ : കൈക്കൂലി വാങ്ങുന്നതിനിടെ ഗൈനക്കോളജിസ്റ്റ് വിജിലൻസ് പിടിയിൽ. തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് മായ രാജ് നെയാണ് അറസ്റ്റ് ചെയ്തത്. ഗർഭപാത്രം നീക്കുന്നതിനുള്ള ഓപ്പറേഷനും അനുബന്ധ ചികിത്സകൾക്കുമായി 5000 രൂപയാണ് ഇവർ കൈക്കൂലി വാങ്ങിയത്. വീട്ടിലെ കൺസൾട്ടിംഗ് റൂമിൽ വച്ച് […]

മുതിരപ്പുഴയാർ നീന്തിക്കടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി; കൂടെയുണ്ടായിരുന്ന രണ്ടുപേർ രക്ഷപ്പെട്ടു; യുവാവിനായി നാട്ടുകാരും ഫയർഫോഴ്സും തിരച്ചിൽ ഊർജിതം

സ്വന്തം ലേഖകൻ ഇടുക്കി: മുതിരപ്പുഴയാറിൽ  ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി. പോത്തുപാറ സ്വദേശി ജിജിയെ (46)ആണ് കാണാതായത്. കുഞ്ചിത്തണ്ണി എല്ലക്കല്ലിനു സമീപം ഇന്നലെ വൈകുന്നേരമാണ് സംഭവം. ജിജിയുൾപ്പെടെ മൂന്നു പേർ മുതിരപ്പുഴയാർ നീന്തിക്കടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.  കൂടെയുണ്ടായിരുന്ന രണ്ടു പേരും നീന്തി രക്ഷപ്പെട്ടു .എന്നാൽ […]

ഇടുക്കിയിൽ ഗ്രാനൈറ്റ് വീണ് രണ്ടു തൊഴിലാളികൾ മരിച്ചു; മരിച്ചത് ഇതര സംസ്ഥാന തൊഴിലാളികൾ ; അപകടം ഗ്രാനൈറ്റ് ഇറക്കാൻ ശ്രമിക്കുന്നതിനിടെ

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് ഗ്രാനൈറ്റ് വീണ് രണ്ടു തൊഴിലാളികൾക്ക് ദാരുണന്ത്യം. ഇതരസംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. മയിലാടുംപാറ ആട്ടുപാറയിൽ വൈകിട്ട് നാലുമണിയോടുകൂടിയാണ് അപകടം. ഗ്രാനൈറ്റ് ഇറക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടം. ഗ്രാനൈറ്റ് മറിഞ്ഞുവീണ് തൊഴിലാളികള്‍ അപകടത്തില്‍പ്പെടുകയായിരുന്നു. സ്വകാര്യ എസ്റ്റേറ്റിലേക്കാണ് ഗ്രാനൈറ്റ് കൊണ്ടുവന്നത്.

ഇടുക്കിയിൽ അഞ്ച് പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരികരിച്ചു ; അഞ്ഞൂറോളം പന്നികളെ ദയാവധത്തിന് വിധേയമാക്കും

ഇടുക്കിയിൽ അഞ്ച് പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരികരിച്ചു. വാഴത്തോപ്പ് , കഞ്ഞിക്കുഴി, കൊന്നത്തടി, പെരുവന്താനം, വണ്ടൻമേട് പഞ്ചായത്തുകളിലാണ് പന്നിപ്പനി സ്ഥിരികരിച്ചത്. അഞ്ഞൂറോളം പന്നികളെ ദയാവധത്തിന് വിധേയമാക്കും. നാല് പഞ്ചായത്തുകളിൽ മുമ്പ് പന്നിപ്പനി റിപ്പോർട്ട് ചെയ്തിരുന്നു. ഇടുക്കിയിൽ പനി ബാധിക്കുന്ന പന്നികളുടെ എണ്ണം […]