മൂക്കിൽ നിന്നും തൊണ്ടയിൽ നിന്നും ശേഖരിക്കുന്ന സ്രവ സാമ്പിളുകൾക്ക് പകരം കവിൾകൊണ്ട വെള്ളം ഉപയോഗിച്ച് കൊവിഡ് പരിശോധന : കൊവിഡ് പരിശോധനയ്ക്ക് പുതുവഴിയിൽ ഐ.സി.എം.ആർ

സ്വന്തം ലേഖകൻ ന്യൂഡൽഹി:കൊവിഡ് പരിശോധനയ്ക്കായി കവിൾക്കൊണ്ട വെള്ളം കോവിഡ് പരിശോധനയ്ക്ക് ഉപയോഗിക്കാമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ സയൻസ് (ഐസിഎംആർ) പഠനങ്ങൾ. വൈറസ് പരിശോധനയ്ക്കായി മൂക്കിൽനിന്നും തൊണ്ടയിൽനിന്നും ശേഖരിക്കുന്ന സാമ്പിളുകൾക്ക് പകരം കവിൾക്കൊണ്ട വെള്ളം ഉപയോഗിക്കാമെന്നാണ് കണ്ടെത്തൽ. മൂക്കിൽ നിന്നും സാമ്പിളുകൾ ശേഖരിക്കുന്നതിൽ ആളുകൾക്കുള്ള ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് മറ്റ് മാർഗങ്ങൾ തേടുന്നത്. മൂക്കിൽ നിന്നും സാമ്പിളുകൾ ശേഖരിക്കുന്നത് രോഗികളിൽ ചുമ,തുമ്മൽ എന്നിവയിലേക്ക് നയിക്കാറുണ്ട്. കവിൾകൊണ്ട വെള്ളം പരിശോധനയ്ക്കായി ഉപയോഗിക്കുന്നതിലൂടെ ഈ ബുദ്ധിമുട്ടുകൾ പരിഹരിക്കാനാവും. ഒപ്പം സ്രവം പരിശോധിക്കുമ്പോഴുള്ള രോഗവ്യാപനം പുതിയ രീതിയിലൂടെ കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. […]

പ്രതീക്ഷ ഉയരുന്നു..! ഇന്ത്യ വികസിപ്പിച്ചെടുത്ത കൊവിഡ് പ്രതിരോധ വാക്‌സിൻ എലികളിലും മുയലുകളിലും വിജയകരം ; മനുഷ്യരിൽ പരീക്ഷിക്കാൻ ഡിസിജിഐയുടെ അനുമതിയ്ക്കായി കാത്ത് ഐ.സി.എം.ആർ

സ്വന്തം ലേഖകൻ ന്യൂഡൽഹി : ലോകത്തെ ഭീഷണിയിലാക്കി മുന്നേറുന്ന കൊറോണയ്‌ക്കെതിരെ ഇന്ത്യ വികസിപ്പിച്ചെടുത്ത പ്രതിരോധ വാക്‌സിൻ എലികളിലും മുയലുകളിലും വിജയകരം. വാക്‌സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ ഡിസിജിഐയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് ഐസിഎംആർ അധികൃതർ. വാക്‌സിൻ മനുഷ്യനിൽ പരീക്ഷിക്കാൻ അനുമതി ലഭിച്ചാലുടൻ ആദ്യ ഘട്ട വാക്‌സിൻ പരീക്ഷണം നടത്തുമെന്നും ഐസിഎംആർ ഡയറക്ടർ ജനറൽ ബലറാം ഭാർഗവ അറിയിച്ചു. ആരോഗ്യമന്ത്രാലയവും ഐസിഎംആറും സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസയം കോവിഡ് ആദ്യം പിടിപ്പെട്ട ചൈനയും വാക്‌സിൻ വികസിപ്പിക്കലും അതു സംബന്ധിച്ച പഠനങ്ങളും ത്വരിതഗതിയിൽ നടത്തുകയാണ്. അതിനിടയിൽ […]