100-)o വ​യ​സ്സി​ലേ​ക്ക്​ ചു​വ​ടും വെ​യ്ക്കും ​മുൻപേ കോ​വി​ഡ്​ മ​ഹാ​മാ​രി പൂട്ടിട്ട ആനന്ദമന്ദിരം; ‘ബെ​സ്​​റ്റോ​ട്ട​ല്‍’ ആ​ഗ​സ്​​റ്റ്​ 31ന്​ ​പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ക്കും; കോ​ട്ട​യ​ത്തി​ന്റെ മു​ഖ​മു​ദ്ര​യാ​യി നി​ന്നി​രു​ന്ന ​ഹോ​ട്ട​ലു​ക​ള്‍ക്ക് താഴുവീണ് തുടങ്ങി; കോവിഡിൽ തകർന്ന് ഹോട്ടൽ വ്യവസായം; ഇനിയില്ലാ കോട്ടയത്തിന്റെ രുചികൾ

സ്വന്തം ലേഖകൻ  കോ​ട്ട​യം: കോവിഡ് പ്രതിസന്ധിയെ തുടർന്ന് കോ​ട്ട​യ​ത്തി​ന്റെ മു​ഖ​മു​ദ്ര​യാ​യി നി​ന്നി​രു​ന്ന ​ഹോ​ട്ട​ലു​ക​ള്‍ക്ക് താഴുവീണ് തുടങ്ങി. ഫിൽറ്റർ കോഫിയും മസാലദോശയും വാ​ഴ​യി​ല​യി​ല്‍ വി​ള​മ്പുന്ന ഊ​ണും കോട്ടയംകാർക്ക് നല്ല അസൽ രുചിയിൽ സമ്മാനിച്ച, തി​രു​ന​ക്ക​ര മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​നു​സ​മീ​പ​ത്തെ വെ​ജി​റ്റേ​റി​യ​ന്‍ ഹോ​ട്ട​ലാ​യ ‘ന്യൂ ​ആ​ന​ന്ദ മ​ന്ദി​രം’ ക​ഴി​ഞ്ഞ മാ​ര്‍​ച്ച്‌​ മു​ത​ല്‍ ഹോ​ട്ട​ല്‍ അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. രുചിഭേദങ്ങൾക്കപ്പുറം കോട്ടയത്തിന്റെ സംസ്‍കാരിക ചരിത്രത്തിലും ഇടമുള്ള ഭക്ഷണശാല ആയിരുന്നു ആനന്ദമന്ദിരം. 1923ല്‍ ​കൊ​ടു​പ്പു​ന്ന സ്വ​ദേ​ശി വേ​ലാ​യു​ധ​പി​ള്ള​യാ​ണ്​ എ​സ്.​എ​ന്‍.​വി എ​ന്ന പേ​രി​ല്‍ ഹോ​ട്ട​ല്‍ തു​ട​ങ്ങി​യ​ത്. വേ​ലാ​യു​ധ​പി​ള്ള​യു​ടെ മ​ക​ള്‍ രാ​ജ​മ്മ​യു​ടെ ഭ​ര്‍​ത്താ​വ്​ ഗോ​പാ​ല​പി​ള്ള​യാണ് തൊ​ണ്ണൂ​റു​ക​ളി​ൽ എ​സ്.​എ​ന്‍.​വി […]