100-)o വ​യ​സ്സി​ലേ​ക്ക്​ ചു​വ​ടും വെ​യ്ക്കും ​മുൻപേ കോ​വി​ഡ്​ മ​ഹാ​മാ​രി പൂട്ടിട്ട ആനന്ദമന്ദിരം; ‘ബെ​സ്​​റ്റോ​ട്ട​ല്‍’ ആ​ഗ​സ്​​റ്റ്​ 31ന്​ ​പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ക്കും; കോ​ട്ട​യ​ത്തി​ന്റെ മു​ഖ​മു​ദ്ര​യാ​യി നി​ന്നി​രു​ന്ന ​ഹോ​ട്ട​ലു​ക​ള്‍ക്ക് താഴുവീണ് തുടങ്ങി; കോവിഡിൽ തകർന്ന് ഹോട്ടൽ വ്യവസായം; ഇനിയില്ലാ കോട്ടയത്തിന്റെ രുചികൾ

100-)o വ​യ​സ്സി​ലേ​ക്ക്​ ചു​വ​ടും വെ​യ്ക്കും ​മുൻപേ കോ​വി​ഡ്​ മ​ഹാ​മാ​രി പൂട്ടിട്ട ആനന്ദമന്ദിരം; ‘ബെ​സ്​​റ്റോ​ട്ട​ല്‍’ ആ​ഗ​സ്​​റ്റ്​ 31ന്​ ​പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ക്കും; കോ​ട്ട​യ​ത്തി​ന്റെ മു​ഖ​മു​ദ്ര​യാ​യി നി​ന്നി​രു​ന്ന ​ഹോ​ട്ട​ലു​ക​ള്‍ക്ക് താഴുവീണ് തുടങ്ങി; കോവിഡിൽ തകർന്ന് ഹോട്ടൽ വ്യവസായം; ഇനിയില്ലാ കോട്ടയത്തിന്റെ രുചികൾ

Spread the love

സ്വന്തം ലേഖകൻ 

കോ​ട്ട​യം: കോവിഡ് പ്രതിസന്ധിയെ തുടർന്ന് കോ​ട്ട​യ​ത്തി​ന്റെ മു​ഖ​മു​ദ്ര​യാ​യി നി​ന്നി​രു​ന്ന ​ഹോ​ട്ട​ലു​ക​ള്‍ക്ക് താഴുവീണ് തുടങ്ങി.

ഫിൽറ്റർ കോഫിയും മസാലദോശയും വാ​ഴ​യി​ല​യി​ല്‍ വി​ള​മ്പുന്ന ഊ​ണും കോട്ടയംകാർക്ക് നല്ല അസൽ രുചിയിൽ സമ്മാനിച്ച, തി​രു​ന​ക്ക​ര മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​നു​സ​മീ​പ​ത്തെ വെ​ജി​റ്റേ​റി​യ​ന്‍ ഹോ​ട്ട​ലാ​യ ‘ന്യൂ ​ആ​ന​ന്ദ മ​ന്ദി​രം’ ക​ഴി​ഞ്ഞ മാ​ര്‍​ച്ച്‌​ മു​ത​ല്‍ ഹോ​ട്ട​ല്‍ അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രുചിഭേദങ്ങൾക്കപ്പുറം കോട്ടയത്തിന്റെ സംസ്‍കാരിക ചരിത്രത്തിലും ഇടമുള്ള ഭക്ഷണശാല ആയിരുന്നു ആനന്ദമന്ദിരം. 1923ല്‍ ​കൊ​ടു​പ്പു​ന്ന സ്വ​ദേ​ശി വേ​ലാ​യു​ധ​പി​ള്ള​യാ​ണ്​ എ​സ്.​എ​ന്‍.​വി എ​ന്ന പേ​രി​ല്‍ ഹോ​ട്ട​ല്‍ തു​ട​ങ്ങി​യ​ത്. വേ​ലാ​യു​ധ​പി​ള്ള​യു​ടെ മ​ക​ള്‍ രാ​ജ​മ്മ​യു​ടെ ഭ​ര്‍​ത്താ​വ്​ ഗോ​പാ​ല​പി​ള്ള​യാണ് തൊ​ണ്ണൂ​റു​ക​ളി​ൽ എ​സ്.​എ​ന്‍.​വി ആ​ന​ന്ദ മ​ന്ദി​ര​മാ​ക്കുന്ന​ത്.

ഗോ​പാ​ല​പി​ള്ള​യു​ടെ മ​ക​ന്‍ രാ​ജേ​ന്ദ്ര​നാ​യി​രു​ന്നു​ ഇ​പ്പോ​ഴ​ത്തെ അമരക്കാരൻ. സാ​ഹി​ത്യ​കാ​ര​ന്മാ​രും രാ​ഷ്​​ട്രീ​യ- സാം​സ്​​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​രും ഒ​ത്തു​ചേ​രു​ന്ന​, ഇടം കൂടിയായിരുന്നു ഇവിടം.

98 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള ആനന്ദമന്ദിരം 100ാം വ​യ​സ്സി​ലേ​ക്ക്​ ചു​വ​ടും വെ​ക്കും​മുൻപാണ് കോ​വി​ഡ്​ തകർത്തുകളഞ്ഞത്. ജീ​വ​ന​ക്കാ​ര്‍​ക്ക്​ ശ​മ്പളം ന​ല്‍​കു​ന്ന​ത​ട​ക്കം മുടങ്ങിയപ്പോഴാണ് ആനന്ദമന്ദിരത്തിനു പൂട്ട് വീണത്.

കോ​ട്ട​യം ന​ഗ​ര​ത്തി​ലെ പ്ര​ശ​സ്​​ത​മാ​യ ‘ബെ​സ്​​റ്റോ​ട്ട​ല്‍’ ആ​ഗ​സ്​​റ്റ്​ 31ന്​ ​പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ക്കും. മ​റ്റൊ​രു വെ​ജി​റ്റേ​റി​യ​ന്‍ ഹോ​ട്ട​ലും ക​ഴി​ഞ്ഞ ദി​വ​സം പൂ​ട്ടി. കോ​ട്ട​യ​ത്തി​ന്റെ മു​ഖ​മു​ദ്ര​യാ​യി നി​ന്നി​രു​ന്ന ​ഹോ​ട്ട​ലു​ക​ള്‍ പൂ​ട്ടാ​ന്‍ ഉ​ട​മ​ക​ളെ പ്രേ​രി​പ്പി​ച്ച​ത് കോവിഡ് സമ്മാനിച്ച കനത്ത നഷ്ടമാണ്.

ജി​ല്ല​യി​ല്‍ 30 ശ​ത​മാ​നം ഹോ​ട്ട​ല്‍ തുറന്നു പ്രവർത്തിക്കുമ്പോൾ 70 ശ​ത​മാ​നം ഹോ​ട്ട​ലുകളും അ​ട​ഞ്ഞു​കി​ട​ക്കു​കയാണ്. തുറന്ന് പ്രവർത്തിക്കുന്ന ഹോട്ടലുകളാകട്ടെ കനത്ത നഷ്ടത്തിലും.

ന​ഗ​ര- ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഇരുനൂ​റോ​ളം ചെ​റു​കി​ട ഹോ​ട്ട​ലു​ക​ള്‍ പൂ​ട്ടി​പ്പോ​യി. ചെ​റു​തും വ​ലു​തു​മാ​യി ര​ണ്ടാ​യി​ര​ത്തി​ന​ടു​ത്ത്​ ഹോ​ട്ട​ലാ​ണ്​ ജി​ല്ല​യി​ലു​ള്ള​ത്. ഇ​വ​യി​ല്‍​പെ​ടാ​ത്ത അ​ഞ്ഞൂ​റോ​ളം ത​ട്ടു​ക​ട​കൾ വേറെയുമുണ്ട്. തട്ടുകടകൾ ഏതാണ്ട് പൂർണ്ണമായും പൂട്ടിയ അവസ്ഥയിലാണ്.

പാ​ര്‍​സ​ല്‍ ന​ല്‍​ക​ണ​മെ​ങ്കി​ൽ പോലും നാ​ലു​പേ​ർ ജോ​ലി​ക്ക്​ വേണം. പാ​ച​ക​വാ​ത​ക- അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ – വൈ​ദ്യു​തി, വെ​ള്ളം നിരക്കുകൾ വേ​റെ. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ കെ​ട്ടി​ട​നി​കു​തി കു​റ​ച്ചു​ന​ല്‍​കിയില്ലെന്നും ഹോ​ട്ട​ലു​ട​മ​ക​ള്‍ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.

ആ​ളു​ക​ളെ ഇ​രു​ത്തി ഭ​ക്ഷ​ണം ന​ല്‍​കാ​ന്‍ ക​ഴി​ഞ്ഞാ​ല്‍ ത​ല്‍​ക്കാ​ല​ത്തേ​ക്ക്​ ആ​​ശ്വാ​സ​മാ​കു​മെ​ന്നാ​ണ്​ ഹോ​ട്ട​ലു​ട​മ​ക​ളു​ടെ പ്ര​തീ​ക്ഷ. 50 ശ​ത​മാ​നം ആ​ളു​ക​ളെ ഇ​രു​ത്തി ഭ​ക്ഷ​ണം ന​ല്‍​കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​​ എം.​എ​ല്‍.​എ​മാ​ര്‍​ക്ക്​ നി​വേ​ദ​നം ന​ല്‍​കു​ക​യാ​ണ്​ ഹോ​ട്ട​ല്‍ ആ​ന്‍​ഡ്​ റ​സ്​​റ്റാ​റ​ന്‍​റ്​ അ​സോ​സി​യേ​ഷ​ന്‍. ജി​ല്ല​യി​ലെ എം.​എ​ല്‍.​എ​മാ​ര്‍​ക്ക്​ അ​ത​ത്​ ജി​ല്ല യൂ​ണിറ്റു​ക​ള്‍ നി​വേ​ദ​നം ന​ൽകിത്തുടങ്ങി.

ടൂ​റി​സം വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ജീ​വ​ന​ക്കാ​ര്‍​​ക്കെ​ല്ലാം വാ​ക്​​സി​നും ലഭ്യമാക്കുന്നുണ്ട്.

പ​ര​മ്പരാ​ഗ​ത രീ​തി​യി​ല്‍ ഭ​ക്ഷ​ണം ന​ല്‍​കു​ന്ന ഹോ​ട്ട​ലു​ക​ളാ​ണ്​ പി​ടി​ച്ചു​നി​ല്‍​ക്കാ​ന്‍ പാ​ടു​പെ​ടു​ന്ന​ത്. പാ​ര്‍​സ​ല്‍ സ​ര്‍​വി​സും ഓ​ണ്‍​​ലൈ​ന്‍ ഡെ​ലി​വ​റി​യും ല​ഭി​ക്കു​ന്ന​ ന്യൂജൻ ഹോട്ടലുകൾ വലിയ പരിക്കുകൾ ഇല്ലാതെ പിടിച്ച് നിൽക്കുന്നുണ്ട്.