play-sharp-fill

തീ കത്തിയമർന്ന് കൊച്ചിയിലെ ഹോട്ടൽ: ജോലിക്കാർ ഇതര സംസ്ഥാന തൊഴിലാളികൾ ; ഉടമയെ തേടി അഗ്‌നി രക്ഷാ സേന

സ്വന്തം ലേഖകൻ കൊച്ചി : ഗ്യാസ് സിലിണ്ടർ ചോർന്നുണ്ടായ തീപിടിത്തത്തിൽ കൊച്ചിയിൽ ഹോട്ടൽ കത്തിനശിച്ചു. ഹോട്ടൽ ഉടമയെ തിരഞ്ഞ് അഗ്നി രക്ഷാ സേനാ. എറണാകുളം നോർത്ത് റെയിൽവേ മേൽപ്പാലത്തിന് സമീപം പ്രവർത്തിക്കുന്ന ആനന്ദ് വിഹാർ എന്ന ഹോട്ടലിലാണ് ഇന്നു രാവിലെ ഏഴേമുക്കാലോടെ തീപിടിത്തമുണ്ടായത്. ഹോട്ടൽ ഭാഗികമായി കത്തിനശിച്ചു. ആളപായമില്ല. ഗ്യാസ് സിലിണ്ടറിന്റെ റെഗലേറ്ററിലുണ്ടായ ചോർച്ചയിൽനിന്നാണ് തീപിടിത്തമുണ്ടായത്. ഇതര സംസ്ഥാന തൊഴിലാളികളാണ് ഹോട്ടലിലെ ജീവനക്കാർ. തീപിടുത്തം ഉണ്ടായപ്പോൾ ഇവർ ഉടൻ തന്നെ സിലിണ്ടർ എടുത്ത് പുറത്തിടുകയും ക്ലബ് റോഡ് അഗ്‌നിശമന സേനയെ വിവരമറിയിക്കുകയും ചെയ്തു. അഗ്‌നിശമന […]

അജിനാമോട്ടോയും നിരോധിത കളറും ചേർത്ത ആഴ്ചകൾ പഴക്കമുള്ള ചിക്കനും പഴകിയ ചോറും പിടിച്ചെടുത്തു ; ഹോട്ടലിന്റെ അടുക്കള കണ്ട് ഞെട്ടി ഉദ്യോഗസ്ഥർ

സ്വന്തം ലേഖിക കൊല്ലം: കൊല്ലത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ റെയ്ഡിൽ കുടുങ്ങിയത് നിരവധി ഹോട്ടലുകൾ. അനിയന്ത്രിതമായ അളവിൽ അജിനാമോട്ടോയും ഫുഡ് കളറുകളും ചേർത്ത് മാസങ്ങൾ പഴക്കമുള്ള ചിക്കനും ഒരാഴ്ച പഴക്കമുള്ള ചോറുമാണ് പലയിടങ്ങളും പാകം ചെയ്യുന്നത്. ഭക്ഷണത്തിന് നല്ല നിറം വേണമെന്ന കൊല്ലത്തുകാരുടെ ആഗ്രഹം മുതലെടുത്താണ് ഭക്ഷണത്തിൽ ഇങ്ങനെ കളർ ചേർക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മുഖം മിനുക്കി വയ്ക്കുന്ന ഹോട്ടലുകളിൽ പലതിന്റെയും പിന്നാമ്പുറം മാലിന്യങ്ങൾ നിറഞ്ഞതാണെന്നാണു പരിശോധനയിൽ കണ്ടെത്തിയ മറ്റൊരു കാര്യം. ഓണത്തോടനുബന്ധിച്ചു ജില്ലയിൽ നടത്തിയ പരിശോധനയിൽ അഞ്ച് ഹോട്ടലുകൾ പൂട്ടി. ശുചിത്വമാനദണ്ഡങ്ങൾ പാലിക്കാത്ത […]