തീ കത്തിയമർന്ന് കൊച്ചിയിലെ ഹോട്ടൽ: ജോലിക്കാർ ഇതര സംസ്ഥാന തൊഴിലാളികൾ ; ഉടമയെ തേടി അഗ്നി രക്ഷാ സേന
സ്വന്തം ലേഖകൻ കൊച്ചി : ഗ്യാസ് സിലിണ്ടർ ചോർന്നുണ്ടായ തീപിടിത്തത്തിൽ കൊച്ചിയിൽ ഹോട്ടൽ കത്തിനശിച്ചു. ഹോട്ടൽ ഉടമയെ തിരഞ്ഞ് അഗ്നി രക്ഷാ സേനാ. എറണാകുളം നോർത്ത് റെയിൽവേ മേൽപ്പാലത്തിന് സമീപം പ്രവർത്തിക്കുന്ന ആനന്ദ് വിഹാർ എന്ന ഹോട്ടലിലാണ് ഇന്നു രാവിലെ ഏഴേമുക്കാലോടെ തീപിടിത്തമുണ്ടായത്. ഹോട്ടൽ ഭാഗികമായി കത്തിനശിച്ചു. ആളപായമില്ല. ഗ്യാസ് സിലിണ്ടറിന്റെ റെഗലേറ്ററിലുണ്ടായ ചോർച്ചയിൽനിന്നാണ് തീപിടിത്തമുണ്ടായത്. ഇതര സംസ്ഥാന തൊഴിലാളികളാണ് ഹോട്ടലിലെ ജീവനക്കാർ. തീപിടുത്തം ഉണ്ടായപ്പോൾ ഇവർ ഉടൻ തന്നെ സിലിണ്ടർ എടുത്ത് പുറത്തിടുകയും ക്ലബ് റോഡ് അഗ്നിശമന സേനയെ വിവരമറിയിക്കുകയും ചെയ്തു. അഗ്നിശമന […]