ഇരുചക്ര വാഹനത്തിൽ നിന്നും കാണാതായ ഹെൽമറ്റ് മൂന്ന് കൈ മറിഞ്ഞ് ഒ.എൽ.എക്‌സിൽ ; ഒറ്റ രാത്രി കൊണ്ട് ഹെൽമെറ്റ് വീണ്ടെടുത്ത് ഉടമസ്ഥന് നൽകി പൊലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇരുചക്രവാഹനത്തിൽ നിന്നും കാണാതായ ഹെൽമെറ്റ് മൂന്ന് കൈമറിഞ്ഞ് ഒഎൽഎക്‌സ് സൈറ്റിൽ. ഒഎൽഎക്‌സിൽ വിൽക്കാൻ വച്ചിരുന്ന ഹെൽമെറ്റ് ഒറ്റരാത്രികൊണ്ട് പൊലീസ് വീണ്ടെടുത്ത് ഉടമസ്ഥന് തിരികെ നൽകി. ടെക്‌നോപാർക്ക് ജീവനക്കാരന്റെ ഇരുചക്ര വാഹനത്തിൽ നിന്നുമായിരുന്നു ഹെൽമെറ്റ് കാണാതായത്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം കമ്പനിയുടെ വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇരുചക്രവാഹനത്തിൽ എത്തിയ ടെക്‌നോപാർക്ക് ജീവനക്കാരനും തമിഴ്‌നാട് സ്വദേശിയുമായ ജെറിൻ ആൽബർട്ട് സ്റ്റേഡിയത്തിന്റെ പാർക്കിംഗ് സ്ഥലത്ത് വാഹനത്തിൽ തന്നെ ഹെൽമറ്റ് വച്ചിട്ട് പരിപാടിക്കു പോയി. രാത്രി തിരികെ വാഹനത്തിന് സമീപത്തെത്തിയപ്പോൾ ഹെൽമറ്റ് ഇല്ല. […]

മീൻകാരനും കൂലിപ്പണിക്കാരും മാത്രമല്ല ജനപ്രതിനിധികളും രാഷ്ട്രീയക്കാരും ഹെൽമെറ്റ് ധരിക്കാൻ ബാധ്യസ്ഥരാണ് ; പൊലീസിനോട് തട്ടിക്കയറിയ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ വായടപ്പിച്ച് എസ്.ഐ

സ്വന്തം ലേഖകൻ കൊല്ലം : മീൻകാരനും കൂലിപ്പണിക്കാരനും മാത്രമല്ല ജനപ്രതിനിധികളും ഹെൽമെറ്റ് ധരിക്കാൻ ബാധ്യസ്ഥരാണ്. പൊലീസുകാരനോട് തട്ടിക്കയറിയ പഞ്ചായത്ത്  വൈസ് പ്രസിഡന്റിന്റെ വായടപ്പിച്ച് എസ്.ഐ. ഹെൽമെറ്റ് ധരിക്കാത്തതിന് പോലീസിനോട് തട്ടിക്കയറിയ ശാസ്താംകോട്ട പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൃഷ്ണകുമാറിന് നടുറോട്ടിൽ വെച്ച് തക്ക മറുപടികൊടുത്ത എസ്.ഐ ഷുക്കൂറാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരം . റോഡ് നിയമങ്ങൾ മീൻകാരനും കൂലിപ്പണിക്കാർക്കും മാത്രമല്ല അത് ജനപ്രതിനിധികൾക്കും ബാധകമാണെന്ന് പറഞ്ഞ് മനസിലാക്കുകയും എസ്.ഐ അവിടെ വെച്ച് തന്നെ പിഴ ചുമത്തുകയും ചെയ്തു. ഹെൽമറ്റില്ലാത്തതിനാൽ കൈകാണിച്ച പോലീസുകാരനോട് ഞാൻ ജനപ്രതിനിധിയാണെന്ന് നിങ്ങൾ […]