പഴഞ്ചന്‍ സംവിധാനങ്ങള്‍ പണിമുടക്കുന്നു; ആരോഗ്യവകുപ്പില്‍ സ്ഥലംമാറ്റത്തിന് അപേക്ഷിക്കാനാവുന്നില്ല; വലഞ്ഞ് ഡോക്ടര്‍മാരും നഴ്സുമാരും

സ്വന്തം ലേഖകൻ തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ പഴഞ്ചന്‍ സംവിധാനം കാരണം സമയപരിധി തീര്‍ന്നിട്ടും സ്ഥലം മാറ്റത്തിന് അപേക്ഷിക്കാനാകാതെ നഴ്സുമാരും ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും.അപേക്ഷിക്കാനുള്ള സമയപരിധി 20 ന് തീര്‍ന്നതോടെ മൊത്തം സ്ഥലംമാറ്റം താളംതെറ്റുന്ന സ്ഥിതിയായി. സര്‍ക്കാര്‍ സോഫ്റ്റ്‍വെയറായ സ്പാര്‍ക്കില്‍ ജീവനക്കാരുടെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാത്തതാണ് തിരിച്ചടിയായത്. കാലാകാലങ്ങളില്‍ സ്ഥലം മാറിപ്പോയവര്‍, വിരമിച്ചവര്‍, ദീര്‍ഘകാല അവധിയിലുള്ളവർ തുടങ്ങിയവരെ സ്പാര്‍ക്ക് സോഫ്റ്റ്‍ വെയറിൽ ആരോഗ്യവകുപ്പ് പുതുക്കിയിട്ടില്ല. കൂടാതെ പുതിയ തസ്തികകള്‍ കാണാനേയില്ല. ഓണ്‍ലൈന്‍ സ്ഥലം മാറ്റത്തിനായി ജീവനക്കാര്‍ക്ക് അപേക്ഷിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. ഏപ്രില്‍ 30നുള്ളില്‍ പൂര്‍ത്തിയാക്കേണ്ട സ്ഥലം […]

പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാന്‍ സാധ്യത; രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പനി ബാധിച്ചിട്ടുണ്ടോ എന്നറിയാന്‍ ആരോഗ്യ വകുപ്പിന്റെ സര്‍വ്വേ

സ്വന്തം ലേഖകന്‍ കോട്ടയം: ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പനിയോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടോയെന്നറിയാന്‍ ആരോഗ്യവകുപ്പ് സര്‍വ്വേ നടത്തും. വൈറസിനുണ്ടാകുന്ന വ്യതിയാനം അനുസരിച്ച് മനുഷ്യരിലേക്ക് പകരാന്‍ സാദ്ധ്യതയുണ്ടെങ്കിലും ഇതുവരെ ഈ വൈറസ് മനുഷ്യരില്‍ പകര്‍ന്നിട്ടില്ലെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. പ്രതിരോധ നടപടികളുടെ ഭാഗമായി ആലപ്പുഴയിലെ നെടുമുടി, കരുവാറ്റ, തകഴി, പള്ളിപ്പാട് പഞ്ചായത്തുകളിലും, കോട്ടയത്തെ നീണ്ടൂരിലുമായി മുപ്പത്തിയെട്ടായിരത്തോളം പക്ഷികളെ കൊല്ലും. പക്ഷിപ്പനി കണ്ടെത്തിയ ഫാമുകളിലെ താറാവുകള്‍ക്ക് പുറമെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തുപക്ഷികളെയടക്കം കൊല്ലാനാണ് അധികൃതരുടെ തീരുമാനം. ഇതിനായി ജില്ലാഭരണകൂടം ദ്രുതകര്‍മ്മസേനയെ നിയോഗിച്ചിട്ടുണ്ട്.കേന്ദ്ര […]