വിശപ്പിനുണ്ടോ പിണക്കം..! വഴക്ക് പറഞ്ഞതിന് അമ്മയോട് പിണങ്ങി 14കാരൻ ഒളിച്ചിരുന്നു; പോലീസും നാട്ടുകാരും മുക്കും മൂലയും തിരഞ്ഞിട്ടും കണ്ടെത്താനായില്ല; ഇതിനിടെ വിശന്നപ്പോൾ കുട്ടി താനെ തിരിച്ചെത്തി; ഒരു നാടിനെ ആകെ പരിഭ്രാന്തിയിലാക്കിയ സംഭവം ഇങ്ങനെ

സ്വന്തം ലേഖകൻ ആലപ്പുഴ: അമ്മമാരുടെ ശാസന കേൾക്കാത്തവരായി ആരുമുണ്ടാകില്ല. അമ്മ വഴക്ക് പറഞ്ഞതിന് മക്കൾ പിണങ്ങി നിൽക്കുന്നതും പതിവ് സംഭവമാണ്. എന്നാൽ ഹരിപ്പാട്ട് നടന്ന ഒരു സംഭവമാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. ഒരു നാടിനെയാകെ മുൾമുനയിൽ നിർത്തിയാണ് ഹരിപ്പാട് സ്വദേശിയായ പതിനാലുകാരൻ അമ്മയോടുള്ള പിണക്കം തീർത്തത്. അമ്മയോട് പിണങ്ങി ഒളിച്ചിരുന്ന കുട്ടിയെ കണ്ടെത്താൻ നാട്ടുകാരും പോലീസും വരെ രംഗത്തിറങ്ങിയിട്ടും ഫലമുണ്ടായില്ല. ഒടുവിൽ വിശപ്പിന്റെ വിളി വന്നതോടെ ഉച്ചയോടെ കുട്ടി വീട്ടിലേക്ക് തിരിച്ചെത്തുകയും ചെയ്തു. കഴിഞ്ഞദിവസമാണ് ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. രാവിലെ ആറ് […]