സ്‌കൂൾ കായികമേളയിൽ വീണ്ടും ഹാമർ അപകടം ; ഹാമർ സ്ട്രിങ്ങ് പൊട്ടി വീണ് വിദ്യാർത്ഥിക്ക് പരിക്ക്

  കോഴിക്കോട് : ഹാമർ വീണ് പരിക്കേറ്റ അഫീലിന്റെ മരണത്തിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പ് തന്നെ വീണ്ടുമൊരു ഹാമർ അപകടം. കോഴിക്കോട് റവന്യു ജില്ലാ സ്‌കൂൾ കായിക മേളക്കിടെയാണ് അപകടമുണ്ടായത്. ഹാമർ എറിയാനുള്ള ശ്രമത്തിനിടെ സ്ട്രിങ് പൊട്ടി ഹാമർ വീഴുകയായിരുന്നു. പ്ലസ് ടു വിദ്യാർത്ഥി ടി.ടി മുഹമ്മദ് നിഷാദിന്റെ ഇടത് കയ്യിലെ വിരൽ ഒടിഞ്ഞു. ഹാമറിന്റെ സ്ട്രിങ് പൊട്ടിയതോടെ വിദ്യാർത്ഥി കാലുതെറ്റി വീഴുകയായിരുന്നു. സബ് ജില്ലയിൽ അഞ്ച് കിലോയാണ് എറിഞ്ഞത്. റവന്യു ജില്ലയിൽ ഏഴര കിലോയാണ് തന്നത്. അതിന്റെ ഭാരം അധികമായി സ്്ട്രിങ്ങ് പൊട്ടി […]

ഹാമർ ത്രോ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. മരിച്ചത് 17 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം ; മരണം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ

  സ്വന്തം ലേഖകൻ കോട്ടയം : പാലായിലെ ജൂനിയർ ഹാമർ ത്രോബോൾ തലയിൽ വീണ് ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥി മരിച്ചു. കായികമേളയിൽ വോളണ്ടിയറായി പ്രവർത്തിച്ചിരുന്ന ഈരാറ്റപേട്ട മൂന്നിലവ് ചൊവ്വൂർ കുരിഞ്ഞംകുളത്ത് ജോൺസൺ ജോർജ്ജിന്റെ മകൻ അഫീൽ ജോൺസണാണ് മരിച്ചത്. ഒക്ടോബർ നാലിന് പാലായിലെ മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിനിടെയാണ് അപകടം. കായികമേളയിൽ വോളണ്ടിയറായി പ്രവർത്തിച്ചിരുന്ന അഫീൽ ജാവലിൽ ത്രോ എടുക്കാൻ പോകുന്നതിനിടെ ഹാമർ മത്സരം നടത്തുകയും തലയിൽ ഹാമർ ത്രോ വീണ് ഗുരുതരമായി […]

വിദ്യാർത്ഥിയുടെ തലയിൽ ഹാമർ വീണ സംഭവം ; സംഘാടകർക്ക് ഗുരുതര വീഴ്ച്ച സംഭവിച്ചുവെന്ന് ആർ.ഡി.ഒയുടെ റിപ്പോർട്ട്

സ്വന്തം ലേഖകൻ പാലാ: സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിനിടെ വോളണ്ടിയറായിരുന്ന വിദ്യാർത്ഥിയുടെ തലയിൽ ഹാമർ വീണ സംഭവത്തിൽ സംഘാർടകർക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് ആർഡിഒയുടെ റിപ്പോർട്ട്. അലക്ഷ്യമായാണ് സംഘാർടകർ മീറ്റ് സംഘടിപ്പിച്ചത്. ജാവലിൻ ത്രോ, ഹാമർ ത്രോ മത്സരങ്ങൾ ഒരേസമയം മൈതാനത്ത് നടത്തിയത് ഗുരുതര വീഴ്ചയാണെന്നും ആർഡിഒയുടെ അന്വേഷണത്തിൽ വ്യക്തമായി. റിപ്പോർട്ട് ഇന്ന് തന്നെ കളക്ടർക്ക് കൈമാറും. ജാവലിൻ, ഹാമർ മത്സരങ്ങൾ നടത്തുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണു പാലായിൽ മത്സരങ്ങൾ സംഘടിപ്പിച്ചത്. ഇതിനു പുറമേ കായികാധ്യപകരുടെ ചട്ടപ്പടി സമരം നടക്കുന്നതിനാൽ പലകാര്യങ്ങൾക്കും നിയോഗിച്ചിരുന്നതു […]