ഗുരുവായൂരപ്പന്റെ മുൻപിൽ ആനന്ദ് അംബാനിയും രാധിക മർച്ചന്‍റും ; ഇരുവരും എത്തിയത് സുഹൃത്തുക്കൾക്കൊപ്പം ; പുന്നത്തൂര്‍ ആനക്കോട്ടയും സന്ദർശിച്ചു മടക്കം
സ്വന്തം ലേഖകൻ തൃശൂര്‍: വിവാഹത്തിന് മുന്നോടിയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദും പ്രതിശ്രുത വധു രാധിക മർച്ചന്‍റും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്നലെ ഉച്ചയോടെയാണ് ഇരുവരും സുഹൃത്തുക്കൾക്കൊപ്പമാണ് ക്ഷേത്രത്തിലെത്തിയത്. ശ്രീവൽസം അതിഥി മന്ദിരത്തിൽ ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു ഇരുവരെയും സ്വീകരിച്ചു. ശ്രീകൃഷ്ണ കോളേജ് ഗ്രൌണ്ടിൽ ഹെലികോപ്ടറിൽ എത്തിയ സംഘം റോഡ് മാർഗം ക്ഷേത്രത്തിലെത്തി. ദേവസ്വം ഭരണാധികാരികൾക്കൊപ്പം ആനന്ദും രാധികയും ദർശനം നടത്തി. ഭണ്ഡാരത്തി […]