ഗുരുവായൂരപ്പന്റെ മുൻപിൽ ആനന്ദ് അംബാനിയും രാധിക മർച്ചന്‍റും ; ഇരുവരും എത്തിയത് സുഹൃത്തുക്കൾക്കൊപ്പം ; പുന്നത്തൂര്‍ ആനക്കോട്ടയും സന്ദർശിച്ചു മടക്കം

ഗുരുവായൂരപ്പന്റെ മുൻപിൽ ആനന്ദ് അംബാനിയും രാധിക മർച്ചന്‍റും ; ഇരുവരും എത്തിയത് സുഹൃത്തുക്കൾക്കൊപ്പം ; പുന്നത്തൂര്‍ ആനക്കോട്ടയും സന്ദർശിച്ചു മടക്കം

സ്വന്തം ലേഖകൻ

തൃശൂര്‍: വിവാഹത്തിന് മുന്നോടിയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദും പ്രതിശ്രുത വധു രാധിക മർച്ചന്‍റും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്നലെ ഉച്ചയോടെയാണ് ഇരുവരും സുഹൃത്തുക്കൾക്കൊപ്പമാണ് ക്ഷേത്രത്തിലെത്തിയത്.

ശ്രീവൽസം അതിഥി മന്ദിരത്തിൽ ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു ഇരുവരെയും സ്വീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീകൃഷ്ണ കോളേജ് ഗ്രൌണ്ടിൽ ഹെലികോപ്ടറിൽ എത്തിയ സംഘം റോഡ് മാർഗം ക്ഷേത്രത്തിലെത്തി. ദേവസ്വം ഭരണാധികാരികൾക്കൊപ്പം ആനന്ദും രാധികയും ദർശനം നടത്തി. ഭണ്ഡാരത്തി കാണിക്കയിട്ടു.

ദേവസ്വം ചെയർമാൻ ഡോ. വികെ വിജയൻ ഇരുവർക്കും പ്രസാദ കിറ്റ് സമ്മാനിച്ചു. ദേവസ്വത്തിന്റെ ഉപഹാരമായി മ്യൂറൽ പെയിന്റിങ്ങും സമ്മാനിച്ചു. ക്ഷേത്ര ദര്‍ശനത്തിന്ശേഷം പുന്നത്തൂര്‍ ആനക്കോട്ടയും സന്ദര്‍ശിച്ചാണ് ഇരുവരും മടങ്ങിയത്. ആനക്കോട്ടയിൽ കൊമ്പൻ ഇന്ദ്രസെന്നിന് ആനന്ദും രാധികാ മര്‍ച്ചന്‍റും പഴം നല്‍കി.

ജനുവരി 19 വ്യാഴാഴ്ച മുംബെയിലായിരുന്നു ആനന്ദിൻ്റെയും രാധികയുടെയും വിവാഹത്ത നിശ്ചയം നടന്നത്. രാധിക കഴിഞ്ഞ സെപ്റ്റംബറിൽ മുകേഷ് അംബാനിക്കൊപ്പം ക്ഷേത്ര ദർശ്നം നടത്തിയിരുന്നു.