അപകടത്തിൽ പരിക്കേറ്റ് നടക്കാൻ കഴിയാതിരുന്ന വിദ്യാർത്ഥിയെ വിളിച്ചുവരുത്തി പരീക്ഷ എഴുതിച്ച സംഭവം : അധ്യാപികയ്‌ക്കെതിരെ വ്യാപക പ്രതിഷേധം
സ്വന്തം ലേഖകൻ കൊച്ചി: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് നടക്കാൻ കഴിയാതെ വിശ്രമത്തിലായിരുന്ന വിദ്യാർത്ഥിയെ വിദ്യാർത്ഥിയെ വിളിച്ചു വരുത്തി ഇന്റേണൽ എക്‌സാം എഴുതിച്ച സംഭവത്തിൽ അധ്യാപികയ്‌ക്കെതിരെ വ്യാപക പ്രതിഷേധം.എറണാകുളം ഗവ. ലോ കോളജ് അധ്യാപികയ്‌ക്കെതിരെയാണ് പ്രതിഷേധം ഉയർന്നിരിക്കുന്നത്. കാലിനും കൈയ്ക്കും പരുക്കേറ്റ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി അതുൽ സുന്ദറിനെ പരീക്ഷയ്ക്കായി വിളിച്ചുവരുത്തിയതാണ് പ്രശ്‌നമായത്. സംഭവവുമായി ബന്ധപ്പെട്ട് അധ്യാപിക മാപ്പ് പറയണമെന്നും വിദ്യാർത്ഥി പരീക്ഷയ്ക്കായി ടാക്‌സി പിടിച്ചു എത്തിയതിനുള്ള ചെലവ് നൽകണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. അധ്യാപികയായ എ.കെ മറിയാമ്മയ്‌ക്കെതിരെയാണ് വിദ്യാർഥി സംഘടനകളുടെ സംയുക്ത പ്രതിഷേധം നടന്നത്. സ്റ്റാഫ് […]