യുവാവിനെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ്; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകാനൊരുങ്ങി കുടുംബം. കൊലപാതകം ആസൂത്രണം ചെയ്ത കൈതപ്പൊയിൽ സ്വദേശി 916 നാസർ എന്ന സ്വാലിഹും സഹോദരനുമാണ് വിദേശത്തുള്ളത്. ഇവരെ ഇതുവരെ നാട്ടിലെത്തിക്കാൻ അന്വേഷണ സംഘത്തിനായിട്ടില്ല.
കോഴിക്കോട് പന്തിരേക്കര സ്വദേശി ഇർഷാദിനെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ അന്വേഷണം നിലച്ച മട്ടാണ്. സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ പിടികൂടണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി ഒരുങ്ങുകയാണ് ഇർഷാദിന്റെ കുടുംബം. മൂന്ന് മാസമായി ഇർഷാദ് കൊല്ലപ്പെട്ടിട്ട്. ഇതുവരെയും കേസിലെ […]