Spread the love

കോഴിക്കോട്: നിപ്പയിൽ ആശ്വാസം.നിലവിൽ നിരീക്ഷണത്തിലുള്ള ആർക്കും രോഗലക്ഷണങ്ങളില്ല. നിപ രോഗബാധിതൻ്റെ ആരോഗ്യനിലയിൽ പുരോഗതിയില്ലെന്നും വെൻ്റിലേറ്ററിൽ തുടരുകയാണെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു.

video
play-sharp-fill

നിപ രോഗബാധിതന്റെ സമ്പർക്ക പട്ടികയിൽ നിന്ന് നിരീക്ഷണത്തിനായി ഇന്ന് ആശുപത്രിയിൽ ആരെയും പ്രവേശിപ്പിച്ചിട്ടില്ല. സമ്പർക്കപട്ടികയിൽ നിന്ന് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇതുവരെ പരിശോധിച്ച എല്ലാവരുടെയും സാമ്പിൾ ഫലം നെഗറ്റീവ് ആണ്.

നിലവിൽ 104 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. ഇത് 4 പേർ വളരെ ഉയർന്ന റിസ്ക് ഭാഗത്തിൽപ്പെട്ടവരും 14 പേർ ഉയർന്ന ഭാഗത്തിൽ പെട്ടവരും 86 പേർ കുറഞ്ഞ റിസ്ക് ഭാഗത്തിൽപ്പെട്ടവരും ആണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

7 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു; 1 മരണം കൂടി
സംസ്ഥാനത്ത് ഇന്ന് 7 ഷിഗെല്ല രോഗബാധ കൂടി റിപ്പോർട്ട് ചെയ്തു. കോഴിക്കോട്, തിരുവനന്തപുരം 2 വീതം, തൃശൂർ, മലപ്പുറം, വയനാട് 1 വീതം എന്നിവടങ്ങളിലാണ് ഇന്ന് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തത്.

സംസ്ഥാനത്ത് ജൂൺ മാസം 140 രോഗബാധയും 6 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് സ്വദേശിനിയായ ഒരു മധ്യവയസ്കയാണ് മരണമടഞ്ഞത്. ഈ വർഷം ഇതുവരെ 216 പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു.