സ്വർണ്ണക്കടത്ത് കേസ് : മുൻ ജഡ്ജിയ്‌ക്കെതിരെ ഇന്റലിജൻസ് അന്വേഷണം ; മന്ത്രി കെ.ടി ജലീലിനെതിരെയും കുരുക്ക് മുറുകുമെന്ന് സൂചന
സ്വന്തം ലേഖകൻ തിരുവനന്തപുരം : രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ മുൻ ജഡ്ജിക്കെതിരെയും കേന്ദ്രസംസ്ഥാന ഇന്റലിജൻസ് അന്വേഷണം. കേസേുമായി ബന്ധപ്പെട്ട് മുൻ ജഡ്ജിയുടെ സാമ്പത്തിക ഇടപാടുകളും, വിധി പ്രസ്താവനകളുമാണ് രഹസ്യാന്വേഷണ വിഭാഗം പരിശോധിക്കുന്നത്. കേസുമായിമായി ബന്ധപ്പെട്ട് മുൻ ജഡ്ജി എൻ.ഐ.എ നിരീക്ഷണത്തിലാണ്. കേസിൽ അന്വേഷണം പുരോഗമിക്കുമ്പോൾ മന്ത്രി കെ ടി ജലീലിനു മേലും കുരുക്ക് മുറുകുന്നുവെന്ന് പുറത്ത് വരുന്ന സൂചനകൾ. ആരോപണ വിധേയനായ മുൻ ജഡ്ജി നേതൃത്വം നൽകുന്ന ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകളും, ജഡ്ജിയായിരുന്നപ്പോഴുള്ള പ്രധാന വിധിന്യായങ്ങളുമാണ് ഇന്റലിജൻസ് പരിശോധിക്കുന്നത്.ഈ ട്രസ്റ്റിന്റെ വിദേശ സഹായങ്ങളെകുറിച്ചും […]