video
play-sharp-fill

ഓർക്കണം,ഇത് ഒച്ചോവയാണ്;ഒരൊന്നൊന്നര ഒച്ചോവ.ലോകകപ്പ്‌ ഗ്രൂപ്പ്‌ സിയിൽ മെക്‌സിക്കോയും പോളണ്ടും ഗോളടിക്കാതെ പിരിഞ്ഞപ്പോൾ ഒച്ചോവ താരമായി,അതും ഗോളടി വീരൻ സാക്ഷാൽ റോബർട്ട് ലെവൻഡോസ്‌കിയുടെ പെനാൽറ്റി കിക്ക്‌ തടുത്തിട്ട്…

ഓർക്കുന്നുണ്ടോ ഒച്ചോവയെ. 2014 ലോകകപ്പിൽ ബ്രസീലിന്റെ ആക്രമണങ്ങളെ നെഞ്ചുവിരിച്ച്‌ നേരിട്ട മെക്‌സിക്കൻ ഗോൾകീപ്പറെ. 2018 ലോകകപ്പിൽ നാല്‌ കളിയിൽ 25 സേവുകൾ നടത്തിയ ചുരുണ്ടമുടിക്കാരനെ. പിന്നെ വിസ്‌മൃതിയിലേക്ക്‌ മാഞ്ഞ ഗില്ലർമൊ ഒച്ചോവ ലോകകപ്പ്‌ വേദിയിൽ ഒരിക്കൽക്കൂടി ബാറിനുകീഴിൽ അത്ഭുതം കാട്ടി. ഇക്കുറി […]