play-sharp-fill

തോക്കും പടച്ചട്ടയും വാങ്ങാന്‍ അച്ഛന്റെ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചത് ഒരുലക്ഷം രൂപ; പബ്ജിക്ക് ശേഷം വില്ലനാകുന്നത് ഫ്രീഫയര്‍; എട്ട് മണിക്കൂറിലധികം ഗെയിം കളിച്ച കുട്ടിക്കളിക്കാരുടെ നൂറിലധികം മൊബൈല്‍ ഫോണുകള്‍ പൊലീസ് ‘കസ്റ്റഡിയില്‍’; ഓര്‍ക്കുക, നിങ്ങള്‍ നിരീക്ഷണത്തിലാണ്; ഓപ്പറേഷന്‍ ഗുരുകുലം പിടിമുറുക്കുമ്പോള്‍

തേര്‍ഡ് ഐ ന്യൂസ് ബ്യൂറോ കോട്ടയം: ലോക്ക്ഡൗണ്‍ കാലം ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് വഴിമാറിയപ്പോള്‍ ലാപ്‌ടോപ്പും മൊബൈല്‍ഫോണും സ്വന്തമാക്കിയവരാണ് ഭൂരിഭാഗം കുട്ടികള്‍ക്കും. മാതാപിതാക്കളുടെ ഫോണ്‍ ഉപയോഗിച്ച് ക്ലാസില്‍ കയറുന്ന കുട്ടികളുടെ എണ്ണം വിരലിലെണ്ണാവുന്നത് മാത്രമാണ്. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് വേണ്ടി വാങ്ങിയ മൊബൈല്‍ ഫോണുകള്‍ രക്ഷിതാക്കള്‍ക്ക് പാരയാകുകയാണ് ഇപ്പോള്‍. യുവാക്കള്‍ക്കും കുട്ടികള്‍ക്കും പ്രിയപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ പബ്ജി നിരോധിച്ചതോടെ കുട്ടികള്‍ കൂട്ടത്തോടെ ഫ്രീഫയര്‍ എന്ന വീഡിയോ ഗെയിമിലേയ്ക്ക് തിരിഞ്ഞു. ലോക്ക്ഡൗണ്‍ കാലത്ത് സമയം ചിലവഴിക്കാന്‍ വീഡിയോ കളിച്ച് തുടങ്ങിയ കുട്ടികള്‍, തുടര്‍ച്ചയായ ഉപയോഗം കാരണം ഗെയിമുകള്‍ക്ക് അടിമപ്പെട്ടു. […]