video
play-sharp-fill

അമ്മയുടെ പിതാവിന്റെ പ്രേതബാധ ഒഴിപ്പിക്കാന്‍ ഒരുലക്ഷം കൊടുത്ത് കുടവും തകിടും വാങ്ങി കുഴിച്ചിട്ടു ; ഫലം കാണാഞ്ഞപ്പോൾ പണം തിരികെ വാങ്ങാന്‍ ചെന്നു ; ദമ്പതികളെ മന്ത്രവാദി കുത്തി പരിക്കേല്‍പ്പിച്ചു; കയ്യിലിരുന്ന കാശ് കൊടുത്തപ്പോൾ ബാധ പോയില്ല, പകരം ബോധം പോയി

  സ്വന്തം ലേഖകൻ   ഇരവിപുരം: പ്രേതബാധ ഒഴിപ്പിക്കാമെന്ന് പറഞ്ഞ് മന്ത്രവാദത്തിനായി വാങ്ങിയ ഒരുലക്ഷം രൂപ തിരികെ ചോദിച്ചതിന് ദമ്പതികളെയും മാതാവിനെയും കുത്തി പരിക്കേല്‍പ്പിച്ച് മന്ത്രവാദി. താന്നി തെക്ക് ആലുവിള വീട്ടില്‍ ബലഭദ്രനാണ് (63) അക്രമം നടത്തി ഒളിവിൽ പോയ ശേഷം ഇരവിപുരം പോലീസിന്റെ പിടിയിലായത്.   പൊലീസ് പറയുന്നത്. പരിക്കേറ്റ യുവതിയുടെ അമ്മയുടെ പിതാവിന്റെ പ്രേതബാധ ഒഴിപ്പിക്കാനാണ് ആക്രമണത്തിനിരയായവര്‍ ഒരു മാസം മുമ്പ് ബലഭദ്രനെ സമീപിച്ചത്. പൂജാ കർമങ്ങൾക്കായി ഒരു ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തു. ബാധ മാറാന്‍ വീട്ടില്‍ കുഴിച്ചിടുന്നതിന് തകിടും […]

കുഞ്ഞഹമ്മദിനും കാശ് പോയി; നിങ്ങളും സൂക്ഷിച്ചോ, ഗൂഗിള്‍ പേ എട്ടിന്റെ പണി തരും; ഗൂഗിള്‍ പേ പണി കൊടുത്ത് പണം പോയെന്ന പരാതി വര്‍ദ്ധിക്കുന്നു

സ്വന്തം ലേഖകന്‍ കോഴിക്കോട്: ഗൂഗിള്‍ പേ ഉപയോഗിച്ച് പണം നഷ്ടപ്പെട്ടെന്ന പരാതിയുമായി നിരവധി ആളുകള്‍ രംഗത്ത്. ഗൂഗിള്‍ പേ , ഫോണ്‍ പേ തുടങ്ങിയ പേയ്‌മെന്റ് ആപ്പുകള്‍ ഉപയോഗിച്ച് ഇടപാട് നടത്തുന്നവര്‍ക്ക് പണം നഷ്ടപ്പെട്ടാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തിരിച്ച് ലഭിക്കാറായിരുന്നു പതിവ്. എന്നാല്‍ പതിവിന് വിരുദ്ധമായി നഷ്ടപ്പെട്ട പണം കിട്ടാറില്ലെന്ന് കുറച്ച് നാളുകളായി വ്യാപക പരാതി ഉയര്‍ന്നു വരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശിയായ കുഞ്ഞഹമ്മദ് പവങ്ങാട് പങ്ക് വച്ച അനുഭവക്കുറിപ്പ് വൈറലാവുകയാണ്. കുറിപ്പ് വായിക്കാം; ഡിസംബര്‍ 19ന് രാത്രി ഞാന്‍ 10,000 രൂപ […]