play-sharp-fill

ഫ്രാങ്കോയ്‌ക്കെതിരെ പുതിയ വെളിപ്പെടുത്തൽ; മഠത്തിൽ വച്ച് കടന്നുപിടിക്കുകയും ശരീരഭാഗങ്ങൾ കാണിക്കാനും ആവശ്യപ്പെട്ടു, പരാതിപ്പെടാൻ ധൈര്യമില്ലാത്തതിനാൽ എല്ലാം സഹിക്കുകയായിരുന്നു : ബിഷപ്പിനെതിരെ ലൈംഗീകാരോപണവുമായി മറ്റൊരു കന്യാസ്ത്രീ

സ്വന്തം ലേഖകൻ കൊച്ചി : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പുതിയ വെളിപ്പെടുത്തൽ. മഠത്തിൽ വച്ച് കടന്നുപിടിക്കുകയും ശരീരഭാഗങ്ങൾ കാണിക്കാനും ആവശ്യപ്പെട്ടു. പരാതിപ്പെടാൻ ധൈര്യമില്ലാത്തതിനാൽ എല്ലാം സഹിക്കുകയായിരുന്നു. ബലാൽസംഗക്കേസിൽ വിചാരണ നടക്കുന്നതിനിടെയാണ്, ബിഷപ്പിനെതിരെ മറ്റൊരു കന്യാസ്ത്രീ കോടതിയിൽ മൊഴി നൽകിയത്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പതിനാലാം സാക്ഷിയായ കന്യാസ്ത്രീയാണ് കോടതിയിൽ മൊഴി നൽകിയത്. ബിഷപ്പ് മഠത്തിൽ വെച്ച് കടന്നുപിടിക്കാൻ ശ്രമിച്ചു. വീഡിയോ കോളിലൂടെ ബിഷപ്പ് അശ്ലീല സംഭാഷണം നടത്തി. ശരീരഭാഗങ്ങൾ കാണിക്കാൻ നിർബന്ധിച്ചെന്നുമാണ് കന്യാസ്ത്രീ കോടതിയിൽ മൊഴി നൽകി. 2015 വരെ ജലന്ധറിലും ബീഹാർ രൂപതയ്ക്ക് […]

കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവം : വിചാരണ കൂടാതെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി ബിഷപ്പ് ഫ്രാങ്കോ മുളക്കൽ

സ്വന്തം ലേഖകൻ കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ നിർണായക നീക്കവുമായി ബിഷപ്പ് ഫ്രാങ്കോ മുളക്കൽ രംഗത്ത്. വിടുതൽ ഹർജിയുമായി കോടതിയെ സമീപിച്ചു. വിചാരണ കൂടാതെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം. ഫ്രാങ്കോയുടെ ഹർജിയിൽ ഫെബ്രുവരി നാലിന് കോടതി വാദം കേൾക്കും. കഴിഞ്ഞ ഏപ്രിൽ ഒൻപതിനാണ് കേസിലെ കുറ്റപത്രം സമർപ്പിച്ചത്. ആയിരം പേജുള്ള കുറ്റപത്രത്തിൽ മൂന്ന് ബിഷപ്പുമാരും 11 വൈദികരും 24 നഴ്‌സുമാരും ഉൾപ്പടെ 84 സാക്ഷികളുണ്ട്. ബലാത്സംഗം, അന്യായമായി തടവിൽ വയ്ക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗീകമായി പീഡിപ്പിക്കൽ ഉൾപ്പടെ ആറു വകുപ്പുകളാണ് ഫ്രാങ്കോ […]