‘ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുക; ബിഷപ്പിന്റെ അറസ്റ്റ് വൈകിപ്പിക്കുന്നതാര്’?; സിസ്റ്റര്‍ അനുപമയ്ക്ക് വേണ്ടി സമരപ്പന്തലില്‍ മുദ്രാവാക്യം വിളിച്ച ഏക കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷ്; ലതികയ്ക്ക് സീറ്റ് നിഷേധിച്ചതിന് പിന്നില്‍ കോട്ടിട്ട കറുത്ത കരങ്ങളോ?; ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോയുടെ കോപം ഏറ്റുമാനൂരിലെ സീറ്റ് തെറിപ്പിച്ചു
സ്വന്തം ലേഖകന്‍ കോട്ടയം: ‘ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുക.. ബിഷപ്പിന്റെ അറസ്റ്റ് വൈകിപ്പിക്കുന്നതാര്?..’ ഹൈക്കോടതി ജങ്ഷനില്‍ സേവ് ഔവര്‍ സിസ്റ്റേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തില്‍ കന്യാസ്ത്രീകള്‍ നടത്തിയ സമരവേദിയില്‍ ധൈര്യസമേതം എത്തിയ ഏക കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷിന്റെ മുദ്രാവാക്യം വിളികള്‍ അരമനയെ ഒന്നടങ്കം അസ്വസ്ഥമാക്കിയിരുന്നു. അറസ്റ്റ് വൈകിപ്പിക്കുന്നതിലൂടെ സിസ്റ്റര്‍ അനുപമയ്ക്ക് നീതി നിഷേധിക്കുകയാണെന്നും എന്തുകൊണ്ടാണു ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതെന്നും ആരാണ് ബിഷപ്പിന്റെ അറസ്റ്റ് വൈകിപ്പിക്കുന്നതെന്നും ലതികാ സുഭാഷ് സമരവേദിയില്‍ സധൈര്യം ചോദിച്ചു. അന്ന് മുതല്‍ തന്നെ ഫ്രാങ്കോയുടെ കണ്ണിലെ കരടായിരുന്നു അവര്‍. കന്യാസ്ത്രീയെ […]