കേരളത്തിൻ്റെ ഗതാഗത മേഖലയിലെ മറ്റൊരു നാഴികക്കല്ല്; അറിയാം നാലുവരിപ്പാത കടന്നു പോകുന്ന വഴികൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: എംസി റോഡിലെ തിരക്ക് കുറയ്ക്കാനും തെക്ക് നിന്നും കിഴക്കന്‍ മേഖലയിലൂടെയുള്ള അതിവേഗയാത്രയ്ക്കുമായി സര്‍ക്കാര്‍ ഒരുക്കുന്ന സമാന്തര പാത കേരളത്തിന്റെ വികസനത്തിന്റെ മറ്റൊരു നാഴികക്കല്ലാകും എന്നതില്‍ തെല്ലും ‍സംശയിക്കേണ്ടതില്ല. കിഴക്കൻ കേരളത്തിലെ കാര്‍ഷിക മേഖലകളിലൂടെ കടന്നുപോകുന്ന പുതിയ നാലുവരിപ്പാത കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളുടെ മലയോര പട്ടണങ്ങളുടെ മുഖച്ഛായ തന്നെ മാറ്റുമെന്നത് ഉറപ്പാണ്.കോട്ടയം, പത്തനംതിട്ട ജില്ലകളുടെ പ്രധാന പട്ടണങ്ങളിലെല്ലാം ബൈപ്പാസുകള്‍ നിര്‍മിച്ച്‌ കടന്നു പോകുന്ന നാലുവരി പാത എരുമേലി, റാന്നി, വടശ്ശേരിക്കര, കോന്നി പത്തനാപുരം, പുനലൂര്‍ വഴിയാണ് തിരുവനന്തപുരത്തേക്ക് പോകുന്നത്.ചുരുക്കം ചില […]