മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്കും ഇനി സംവരണം ; ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും പത്ത് ശതമാനം സംവരണം ഉറപ്പാക്കാൻ ഉത്തരവ്

സ്വന്തം ലേഖകൻ തിരുവനന്തപുരം : മുന്നാക്കക്കാരിലെ പിന്നോക്കക്കാർക്കും ഇനി സംവരണം. മുന്നോക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി ജോലിയിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും പത്ത് ശതമാനം സംവരണം ഏർപ്പെടുത്തുന്നതിന് മാനദണ്ഡങ്ങൾ നിശ്ചയിച്ച് സർക്കാർ ഉത്തരവായി. . പിന്നാക്ക വിഭാഗത്തിന് സംവരണം അനുവദിക്കുന്ന സ്ഥാപനങ്ങളിലാണ് സംവരണം ബാധകം. സംവരണ തസ്തിക നികത്തപ്പെടാത്തതിന്റെ റിപ്പോർട്ട്, വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും പൊതുഭരണവകുപ്പിന് നൽകണം. ആറുമാസത്തെ പ്രതീക്ഷിത ഒഴിവുകളും റിപ്പോർട്ട് ചെയ്യണമെന്നും ഉത്തരവിലുണ്ട്. ന്യൂനപക്ഷ പദവിയില്ലാത്തതും മറ്റു നിയമവകുപ്പ് മുൻ സെക്രട്ടറി കെ. ശശിധരൻനായർ ചെയർമാനും ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ചെയർമാൻ അഡ്വ. എം. […]