ആലപ്പുഴയിൽ ഫോർമാലിൻ കലർത്തിയ മത്സ്യങ്ങൾ പിടിച്ചെടുത്തു; വിൽക്കാനായി എത്തിച്ച മത്സ്യങ്ങളിലാണ് ഫോർമാലിന്റെ അംശം കണ്ടെത്തിയത്

സ്വന്തം ലേഖകൻ ആലപ്പുഴ: ആലപ്പുഴയിൽ നഗരസഭയുടെയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും മിന്നൽ പരിശോധനയിൽ ഫോർമാലിൻ കലർന്ന മത്സ്യങ്ങൾ പിടിച്ചെടുത്തു. വിൽക്കാനായി എത്തിച്ച മത്സ്യങ്ങളിലാണ് ഫോർമാലിന്റെ അംശം കണ്ടെത്തിയത്. കാഞ്ഞിരംചിറ വാർഡിൽ മാളികമുക്ക് മാർക്കറ്റിൽ നിന്നുമാണ് ഫോർമാലിൻ കലർന്ന 10 കിലോഗ്രാം കേര മീനും 15 കിലോഗ്രാം ചൂരയും പിടിച്ചെടുത്തത്. പിടിച്ചെടുത്ത മത്സ്യം പരിശോധനയ്ക്കുശേഷം അധികൃതർ നശിപ്പിച്ചു. ഫുഡ് സേഫ്റ്റി ഓഫീസർ ചിത്ര മേരി തോമസ്, ഫിഷറീസ് സബ് ഇൻസ്പെക്ടർ എസ് ദീപു, നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ അനിക്കുട്ടൻ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ബി […]

ഫോർമാലിൻ കലർത്തിയ മീൻപിടിച്ചെടുത്ത് നശിപ്പിച്ച സംഭവം : പരിശോധനയിൽ മായം കലർന്നിട്ടില്ലെന്ന് സ്ഥിരീകരിച്ചു ; കോർപ്പറേഷന് കിട്ടിയത് എട്ടിന്റെ പണി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഫോർമാലിൻ കലർത്തിയ മീൻ പിടിച്ചെടുത്ത് നശിപ്പിച്ച സംഭവത്തിൽ മായം കലർന്നിട്ടില്ലെന്ന് സ്ഥിരീകരിച്ച കോർപ്പറേഷന് കിട്ടിയത് എട്ടിന്റെ പണി. തിരുവനന്തപുരം കോർപ്പറേഷനിലെ അധികൃതരാണ് മംഗളൂരുവിൽ നിന്നും കൊണ്ടുവന്ന മീൻ നശിപ്പിച്ചത്. കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിലെ ‘ഈഗിൾ ഐ’ എന്ന പ്രത്യേകവിഭാഗമാണ് പരിശോധന നടത്തിയത്. നഗരത്തിലെ പാങ്ങോട് മത്സ്യച്ചന്തയിലേയ്ക്ക വിൽപനയ്ക്കായി കൊണ്ടുവന്നതായിരുന്നു മീൻ. പട്ടത്തുവെച്ചാണ് ആരോഗ്യവിഭാഗം ലോറി പരിശോധിച്ചത്. ഫോർമാലിൻ കലർത്തിയിട്ടുണ്ടെന്ന സംശയത്തിൽ അധികൃതർ അഞ്ചര ലക്ഷത്തോളം രൂപ വിലവരുന്ന രണ്ടര ടൺ നവര മീനാണു നശിപ്പിച്ചത്. എന്നാൽ, ഭക്ഷ്യസുരക്ഷാ വിഭാഗം സ്റ്റേറ്റ് അനലറ്റിക്കൽ […]