ബിഗ് ദീപാവലി സെയിലുമായി വീണ്ടും ഫ്‌ളിപ്പ്കാർട്ട് ;ഫ്‌ളിപ്പ്കാർട്ട് പ്ലസ് മെമ്പർഷിപ്പുള്ളവർക്ക് ഒക്ടോബർ 11 മുതൽ ദീപാവലി ഓഫറുകൾ ലഭിക്കും
സ്വന്തം ലേഖിക ബംഗലൂരു: ബിഗ് ബില്ല്യൺ ഡേ ഓഫർ സെയിൽ വൻ വിജയമായതിന് പിന്നാലെ അടുത്ത വിൽപ്പന ഉത്സവം ആരംഭിക്കാൻ ഫ്‌ളിപ്പ്കാർട്ട്.ഒക്ടോബർ 12 മുതൽ 16 വരെയാണ് ഫ്‌ളിപ്പ്കാർട്ട്് ബിഗ് ദീപാവലി സെയിൽ പ്രഖ്യാപിച്ചിരിക്കുന്നത്.സ്മാർട്ട് ഫോൺ,വെയറബിൾ ഡിവൈസുകൾ,ടിവി,ഹോം അപ്ലെയ്ൻസസ് എന്നിങ്ങനെ വിവിധ ഉത്പനങ്ങൾക്ക് ആകർഷകമായ ഓഫർ ഈ വില്പനയിൽ ലഭിക്കും. എസ്ബിഐ ക്രഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് എല്ലാ വിൽപ്പനയിലും 10 ശതമാനം ഡിസ്‌ക്കൗണ്ട് ലഭിക്കും.അതേസമയം ഫ്‌ളിപ്പ്കാർട്ട് പ്ലസ് മെമ്പർഷിപ്പുള്ള ഉപയോക്താക്കൾക്ക് ഒക്ടോബർ 11 രാത്രി 8 മണി മുതൽ ദീപാവലി സെയിൽ ഓഫറുകൾ ലഭിക്കും. […]