ഫ്‌ളെക്‌സ് നിരോധനം ; റീസൈക്കിൾ ചെയ്ത് വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാമെങ്കിലും അനുമതി നൽകാതെ സർക്കാർ, തൊഴിലില്ലാതാകുന്നത് രണ്ട് ലക്ഷം പേർക്ക്‌

  സ്വന്തം ലേഖിക കോട്ടയം : പ്ലാസ്റ്റിക് മാലിന്യങ്ങൾ തടയുകയോ നിയന്ത്രിക്കുകയോ ചെയ്തില്ലെങ്കിൽ മനുഷ്യരാശിക്ക് അത് വരുത്തിവയ്ക്കുന്ന അപകടത്തെക്കുറിച്ച് ജനങ്ങൾ ഇന്ന് വളരെയധികം ബോധവാന്മാരാണ്. ഭരണകൂടങ്ങളും അവസരത്തിനൊത്ത് ഉയർന്ന് പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്കും ഗാന്ധിജയന്തി ദിനംമുതൽ പൂർണ നിരോധനം ഏർപ്പെടുത്തി കേന്ദ്രസർക്കാർ നടപടി പ്രഖ്യാപിച്ചു കഴിഞ്ഞു. 100 മൈക്രോണിൽ താഴെവരുന്ന എല്ലാ പ്ലാസ്റ്റിക് ഉത്പന്നങ്ങളും നിരോധനത്തിന്റെ പരിധിയിൽ വരും. ഏതിനം പ്ലാസ്റ്റിക്കും റീസൈക്കിൾ ചെയ്ത് വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാവുമെങ്കിലും അതിനുള്ള യൂണിറ്റുകളുടെ അഭാവം കാരണമാണ് വഴിവക്കിലും […]