ഊമയും ബധിരയുമായ ഭാര്യയും നിത്യരോഗിയായ മകനും; ഒരു വീടിനായി ശിവനേശന്‍ മുട്ടാത്ത വാതിലുകളില്ല; ഒടുവില്‍ തല ചായ്ക്കാന്‍ ഇടം കണ്ടെത്തിയത് മത്സ്യ ലേല ഹാളിന്റെ തിണ്ണയില്‍
സ്വന്തം ലേഖകന്‍ അമ്പലപ്പുഴ: സ്വന്തമായി വീടില്ലാത്ത മത്സ്യത്തൊഴിലാളി കുടുംബം ഫിഷ്‌ലാന്റ് സെന്ററിന്റെ തിണ്ണയില്‍ അഭയം തേടി. പുന്നപ്രതെക്ക് ഗ്രാമപഞ്ചായത്ത് 15-ാം വാര്‍ഡ് ആലിശ്ശേരി പുരയിടത്തില്‍ ശിവനേശന്റെ കുടുംബമാണ് പുന്നപ്ര ചള്ളി മത്സ്യലേല ഹാളില്‍ തിണ്ണയില്‍ കഴിയുന്നത്. ഊമയും ബധിരയും നിത്യരോഗിയായ മകനുമൊപ്പം കഴിഞ്ഞ 14 വര്‍ഷമായിട്ട് ഈ കുടുംബം വാടക വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. സര്‍ക്കാരുകള്‍ ശിവനേശന് വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും കുടുംബം തെരുവില്‍ അന്തിയുറങ്ങേണ്ട ഗതികേടിലാണിപ്പോള്‍. ഭവന പദ്ധതികള്‍ ഏറെയുള്ള സര്‍ക്കാര്‍ അര്‍ഹിക്കുന്നവര്‍ക്കെല്ലാം സുരക്ഷിത ഭവനമൊരുക്കുമ്പോഴും ശിനവേശനെ പോലെ ഏറ്റവും അര്‍ഹരായവര്‍ പുറത്ത് നില്‍ക്കുന്നു എന്ന […]