നഖം വെട്ടി വൃത്തിയുള്ള വസ്ത്രം ധരിച്ചവർ മാത്രം ഇനി മീൻ വിറ്റാൽ മതി…! മീൻ കച്ചവടക്കാർക്ക് കർശന നിർദേശവുമായി ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അതോറിറ്റി

സ്വന്തം ലേഖകൻ മലപ്പുറം: നഖം വെട്ടി വൃത്തയുള്ള വസ്ത്രം ധരിച്ചവർ മാത്രം ഇനി മീൻ വിറ്റാൽ മതി. കച്ചവടക്കാർക്ക് കർശന നിർദേശവുമായി കേന്ദ്ര ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റി. കച്ചവടെ തുടങ്ങുമുൻപ് കൈ സോപ്പ് ഉപയോഗിച്ച് കഴുകണം. അതോടൊപ്പം കച്ചവടത്തിലും, സംസ്‌കരണത്തിലും ഭാഗമാവുന്നവർ അംഗീകൃത ഡോക്ടറെ കണ്ട് പകർച്ചവ്യാധികളോ അതുപോലുള്ള രോഗങ്ങളോ ഇല്ലെന്ന സർട്ടിഫിക്കറ്റ് വാങ്ങണം. ഇതിനു പുറമെ ഈ സർട്ടിഫിക്കറ്റ് എല്ലാ വർഷവും പുതുക്കുകയും വേണം. വ്യത്യസ്ത മീനുകളുണ്ടെങ്കിൽ അവ കൂട്ടിക്കലർത്തരുത്. ഏത് മീനാണോ വിൽക്കുന്നത് അതിന്റെ പേര് പ്രദർശിപ്പിക്കണം. അണുവിമുക്തമായ വെള്ളമായിരിക്കണം വൃത്തിയാക്കാൻ […]

സാഗർ റാണി ഓപ്പറേഷൻ : ഫോർമാലിൻ ചേർത്ത 168 കിലോ മത്സ്യം പിടിച്ചെടുത്തു

  സ്വന്തം ലേഖിക കൊല്ലം : ഓപ്പറേഷൻ സാഗർ റാണിയുടെ ഭാഗമായി ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിൽ ഫോർമാലിൻ കലർത്തിയ 168 കിലോ മത്സ്യം ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. അതോടൊപ്പം ദിവസങ്ങൾ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്ത 152 കിലോ മത്സ്യവും പിടിച്ചെടുത്തു നശിപ്പിച്ചു. റെയിൽവേ സ്റ്റേഷനുകൾ, ചന്തകൾ, കമ്മിഷൻ മാർക്കറ്റുകൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന നടന്നത്. കൊല്ലം റെയിൽവേ സ്റ്റേഷനിൽ മംഗലാപുരം-തിരുവനന്തപുരം എക്‌സ്പ്രസിൽ കൊണ്ടുവന്ന 150 കിലോ നെയ്മീനിലാണ് ഫോർമാലിന്റെ അംശം കണ്ടെത്തിയത് തുടർന്ന് പിടിച്ചെടുത്തു നശിപ്പിക്കുകയായിരുന്നു. പ്രത്യേക പരിശോധനാ കിറ്റ് ഉപയോഗിച്ചു നടത്തിയ പരിശോധനയിലാണ് വിഷാംശം സ്ഥിരീകരിച്ചത്. പള്ളിമുക്ക് […]