play-sharp-fill

വായ്പ കിട്ടാക്കടമായി ; സീപ്ലെയിൻ ഫെഡറൽ ബാങ്ക് ജപ്തി ചെയ്തു

  സ്വന്തം ലേഖിക കൊച്ചി: ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി വായ്പ കിട്ടാക്കടമായതിനെ തുടർന്ന് ഒരു സീപ്ലെയിൻ ജപ്തി ചെയ്തു. ആലുവ ആസ്ഥാനമായുള്ള ഫെഡറൽ ബാങ്കാണ്, കൊച്ചി ആസ്ഥാനമായുള്ള സീബേർഡ് കമ്പനിയുടെ സീപ്ലെയിൻ ജപ്തി ചെയ്തത്. സീബേർഡിന്റെ പ്രമോട്ടർമാരും പൈലറ്റുമാരുമായ രണ്ടു യുവാക്കൾ ചേർന്ന് 2014 മേയിലാണ് ഫെഡറൽ ബാങ്കിൽ നിന്ന് 4.15 കോടി രൂപ വായ്പ എടുത്തത്. 2016 ഒക്‌ടോബർ 31 മുതൽ വായ്പ കിട്ടാക്കടമായി (എൻ.പി.എ). പലിശയും ചേർത്ത് ആറു കോടി രൂപ നിലവിൽ ബാങ്കിന് കിട്ടാനുള്ളത്. നിലവിലെ സർഫാസി നിയമപ്രകാരം ബാങ്കിന് […]