ഫെയ്‌സ്ബുക്ക് കാമുകിയെ കാണാൻ കിലോമീറ്ററുകൾ സഞ്ചരിച്ച് യുവാവും സുഹൃത്തും ; 300 കിലോമീറ്ററുകൾ താണ്ടി പതിനെട്ടുകാരിയെ മോഹിച്ചെത്തിയ യുവാവിന് മുന്നിലെത്തിയത് 53കാരി : മാസങ്ങളോളം തന്റെ ഉറക്കം കെടുത്തിയ കാമുകിയ്ക്ക് നേരെ കത്തിവീശി യുവാവും
സ്വന്തം ലേഖകൻ കാസർകോട്: ഫേസ്ബുക്ക് പ്രേമം തലയ്ക്ക് പിടിച്ചപ്പോൾ പതിനെട്ടുകാരിയെ കാണാൻ യുവാവ് സുഹൃത്തുമൊത്ത് ബൈക്ക് ഓടിച്ച് എത്തിയത് 300 കിലോമീറ്ററോളം. കിലോമീറ്ററുകൾ താണ്ടി ബേക്കലിലെത്തിയ യുവാവ് കാമുകിയെ കണ്ട് കത്തി വീശുകയായിരുന്നു. പതിനെട്ടുകാരിയെ കാണാൻ മോഹിച്ചെത്തിയ യുവാവിന് മുന്നിലെത്തിയത് അമ്പത്തിമൂന്നുകാരിയാണ്. ഒൻപത് മാസത്തോളം തന്റെ ഉറക്കം കെടുത്തിയ കാമുകിയെ കണ്ടതോടെ ഇരുപത്തിനാലുകാരനായ യുവാവ് പരിസരം മറന്ന് കത്തിവീശുകയായിരുന്നു. യുവാവ് കത്തിവീശിയതിനെ തുടർന്ന് സ്ത്രീ പേടിച്ച് നിലവിളിച്ചതോടെ നാട്ടുകാർ ഓടിക്കൂടി. ഒടുവിൽ പൊലീസെത്തി ‘കമിതാക്കളെയും’ സുഹൃത്തിനെയും പിടികൂടുകയുമായിരുന്നു. തൃശൂർ ഒല്ലൂർ സ്വദേശിയായ യുവാവും സുഹൃത്തുമാണ് […]