ഫെയ്‌സ്ബുക്ക് കാമുകിയെ കാണാൻ കിലോമീറ്ററുകൾ സഞ്ചരിച്ച് യുവാവും സുഹൃത്തും ; 300 കിലോമീറ്ററുകൾ താണ്ടി പതിനെട്ടുകാരിയെ മോഹിച്ചെത്തിയ യുവാവിന് മുന്നിലെത്തിയത് 53കാരി : മാസങ്ങളോളം തന്റെ ഉറക്കം കെടുത്തിയ കാമുകിയ്ക്ക് നേരെ കത്തിവീശി യുവാവും

ഫെയ്‌സ്ബുക്ക് കാമുകിയെ കാണാൻ കിലോമീറ്ററുകൾ സഞ്ചരിച്ച് യുവാവും സുഹൃത്തും ; 300 കിലോമീറ്ററുകൾ താണ്ടി പതിനെട്ടുകാരിയെ മോഹിച്ചെത്തിയ യുവാവിന് മുന്നിലെത്തിയത് 53കാരി : മാസങ്ങളോളം തന്റെ ഉറക്കം കെടുത്തിയ കാമുകിയ്ക്ക് നേരെ കത്തിവീശി യുവാവും

Spread the love

സ്വന്തം ലേഖകൻ

കാസർകോട്: ഫേസ്ബുക്ക് പ്രേമം തലയ്ക്ക് പിടിച്ചപ്പോൾ പതിനെട്ടുകാരിയെ കാണാൻ യുവാവ് സുഹൃത്തുമൊത്ത് ബൈക്ക് ഓടിച്ച് എത്തിയത് 300 കിലോമീറ്ററോളം. കിലോമീറ്ററുകൾ താണ്ടി ബേക്കലിലെത്തിയ യുവാവ് കാമുകിയെ കണ്ട് കത്തി വീശുകയായിരുന്നു.

പതിനെട്ടുകാരിയെ കാണാൻ മോഹിച്ചെത്തിയ യുവാവിന് മുന്നിലെത്തിയത് അമ്പത്തിമൂന്നുകാരിയാണ്. ഒൻപത് മാസത്തോളം തന്റെ ഉറക്കം കെടുത്തിയ കാമുകിയെ കണ്ടതോടെ ഇരുപത്തിനാലുകാരനായ യുവാവ് പരിസരം മറന്ന് കത്തിവീശുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവാവ് കത്തിവീശിയതിനെ തുടർന്ന് സ്ത്രീ പേടിച്ച് നിലവിളിച്ചതോടെ നാട്ടുകാർ ഓടിക്കൂടി. ഒടുവിൽ പൊലീസെത്തി ‘കമിതാക്കളെയും’ സുഹൃത്തിനെയും പിടികൂടുകയുമായിരുന്നു. തൃശൂർ ഒല്ലൂർ സ്വദേശിയായ യുവാവും സുഹൃത്തുമാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ ബേക്കൽ കോട്ടയുടെ പരിസരത്തെത്തിയത്. ഇരുവരും വെൽഡിംഗ് തൊഴിലാളികളാണ്. അല്പനേരം കഴിഞ്ഞ് ബുർഖ ധരിച്ചെത്തിയ സ്ത്രീ യുവാവിന്റെ സമീപമെത്തി. മുഖപടം മാറ്റാൻ നിർബന്ധിച്ചെങ്കിലും അവർ സമ്മതിക്കാതെ വരികെയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

എന്നാൽ സ്ത്രീയുടെ ശരീര ഘടന ശ്രദ്ധിച്ച യുവാവിന് സംശയം തോന്നി. തന്നെ പറ്റിക്കുകയാണെന്ന് മനസിലാക്കിയ യുവാവ് ആറ് മാസത്തിനിടെ സ്ത്രീക്ക് പലപ്പോഴായി ഗൂഗിൾ പേ വഴി അയച്ചുകൊടുത്ത 50,000 രൂപ തിരികെ ആവശ്യപ്പെട്ടു. പണമില്ലെന്ന് അവർ പറഞ്ഞതോടെ കാമുകൻ ബൈക്കിൽ സൂക്ഷിച്ചിരുന്ന കത്തി പുറത്തെടുത്ത് സ്ത്രീയ്ക്ക് നേരെ വീശുകയായിരുന്നു.

ബേക്കൽ എസ്.ഐ പി. അജിത് കുമാറിന്റെ നേതൃത്വത്തിലാണ് മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തത്.എന്നാൽ സംഭവത്തിൽ യുവാവിന് പരാതിയില്ലാത്തതിനാൽ സ്ത്രീയെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു.

അതേമസമയം കൊവിഡ് മാനദണ്ഡം ലംഘിച്ചതിനും പൊതു സ്ഥലത്ത് പ്രകോപനം ഉണ്ടാക്കിയതിനും യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. ശേഷം ഇവരെ ജാമ്യത്തിൽ വിട്ടു.

പതിനെട്ടുകാരി ചമഞ്ഞു പണം തട്ടിയ സ്ത്രീയുടെ പിന്നിൽ വൻ സംഘമുള്ളതായി സംശയിക്കുന്നെന്ന് പൊലീസ് പറയുന്നു. പരാതി ലഭിച്ചിട്ടില്ലെങ്കിലും ഇക്കാര്യം അന്വേഷിക്കും.

കുമ്ബളയിലെ ഒരു ലോഡ്ജിലാണ് ഈ സ്ത്രീ താമസിക്കുന്നത്. ഇടയ്ക്ക് ഹോംനഴ്‌സായി പോകാറുണ്ട്. എന്നാൽ പലതവണ ചോദ്യം ചെയ്തിട്ടും സ്ത്രീ അവരുടെ വിശദാംശങ്ങൾ പൊലീസിനോട് വെളിപ്പെടുത്തിയില്ല.