ലഹരി നുണഞ്ഞ് കൊച്ചി….! ഡി.ജെ പാർട്ടിയ്ക്ക് ആളെ കൂട്ടുന്നത് സോഷ്യൽ മീഡിയാ പരസ്യത്തിലൂടെ സൗജന്യ മദ്യവും നൃത്തവും വാഗ്ദാനം ചെയ്ത് ; സ്ഥിരം അംഗങ്ങൾ പരിചയപ്പെടുത്തിയാൽ പ്രവേശനം അനുവദിക്കുന്ന രഹസ്യ ഗ്രൂപ്പുകളും സജീവം ; ആട്ടവും പാട്ടും പൊടിപ്പിടിക്കാൻ ഡാൻസ് ജോക്കികളും : ഇരുട്ടിന്റെ മറവിൽ ഒഴുകിയെത്തുന്നത് മാരക മയക്കുമരുന്നുകൾ

സ്വന്തം ലേഖകൻ കൊച്ചി: കോവിഡിനിടയിലും നഗരത്തിൽ ലഹരി ഉപയോഗിക്കുന്ന യുവതികളുടെയും യുവാക്കളുടെയും എണ്ണത്തിൽ കുറവുണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം കൊച്ചിയിലെ മൂന്ന് ആഡംബര ഹോട്ടലുകളിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും എക്‌സൈസും സംയുക്തമായി നടത്തിയ പരിശോധനയിൽ ഡി.ജെ പാർട്ടി സംഘാടകരടക്കം നാലുപോരെയാണ് പിടികൂയത്. ഇവരിൽ നിന്നും ലഹരിമരുന്നു കണ്ടെടുത്തു. ഒരിടത്തു നിന്ന് 1.75 ഗ്രാം എംഡിഎംഎയും 50 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കഞ്ചാവ് പൊതിയാനുപയോഗിക്കുന്ന പ്രത്യേകതരം കടലാസും കണ്ടെടുത്തിട്ടുണ്ട്. ആലുവാ സ്വദേശികളായ ഡാൻസ് ജോക്കി അൻസാർ (37), നിസ്വിൻ (39), ജോമി (48), ഡെന്നിസ് (42) എന്നിവരെയാണ് […]

വിദ്യാലയങ്ങളിൽ എക്സൈസ് റെയ്ഡ് ; കഞ്ചാവ് വലിച്ച് അവശനിലയിലായ വിദ്യാർത്ഥികളെ കണ്ടെത്തി

തിരുവനന്തപുരം : തലസ്ഥാനത്ത് വിവിധ  വിദ്യാലയങ്ങളിലും പരിസരത്തും എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റിന്റെ റെയ്ഡ്. കുട്ടികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്‌തെന്ന്  വിവരം ലഭിച്ച      സ്കൂളുകളിലാണ്   ഇന്ന് റെയ്ഡ് നടത്തിയത്. കഞ്ചാവ് വലിച്ച്‌ വിദ്യാർത്ഥികൾ  ക്ലാസ് റൂമുകളില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാെതെ അവശ നിലയിലായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എക്‌സൈസ് മേധാവി എ.ഡി.ജി.പി ആനന്ദകൃഷ്ണന്റെ നിര്‍ദേശ പ്രകാരമായിരുന്നു റെയ്ഡ് നടത്തിയത്.