play-sharp-fill

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 20ന്; പ്ലസ് ടു മെയ് 25ന്..! ജൂൺ ഒന്നിനു സ്കൂളുകൾ തുറക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 20ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. പ്ലസ് ടു ഫലം മെയ് 25ന് പ്രസിദ്ധീകരിക്കും. വേനലവധിക്കു ശേഷം സ്‌കൂളുകൾ ജൂൺ ഒന്നിനു തന്നെ തുറക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ഈ വർഷം 4,19,362 റഗുലർ വിദ്യാർഥികളും 192 പ്രൈവറ്റ് വിദ്യാർഥികളുമാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561പേർ പെൺകുട്ടികളുമാണ്. ഗൾഫ് മേഖലയിൽ 518 വിദ്യാർഥികളും ലക്ഷദ്വീപിൽ 289 വിദ്യാർഥികളും ഇക്കൊല്ലം പരീക്ഷ എഴുതി. ഹയർ […]

ഇനി പരീക്ഷാക്കാലം…! എസ്എസ്എൽസി പരീക്ഷ മാർച്ച് 9 മുതൽ 29 വരെ ; മെയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കും; വിശദാംശങ്ങൾ അറിയാം

സ്വന്തം ലേഖകൻ തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ മാർച്ച് 9 മുതൽ 29 വരെ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. രാവിലെ 9.30ന് പരീക്ഷ ആരംഭിക്കും. 4,19,362 റഗുലർ വിദ്യാർഥികളും 192 പ്രൈവറ്റ് വിദ്യാർഥികളും പരീക്ഷ എഴുതും. ആൺകുട്ടികളുടെ എണ്ണം 2,13,801. പെൺകുട്ടികളുടെ എണ്ണം 2,00,561. മേയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കും. 2960 പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. മൂല്യനിർണയം 70 ക്യാംപുകളിൽ ഏപ്രിൽ 3 മുതൽ 24വരെ നടക്കും. 18,000ൽ അധികം അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തും. ഹയർ സെക്കൻഡറിയിൽ 2023 പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. 4,25,361 വിദ്യാർഥികൾ […]