ഇ.പി ജയരാജൻ എൽ ഡി എഫ് കൺവീനർ സ്ഥാനം ഒഴിയാൻ സാധ്യത;.വെള്ളിയാഴ്ച നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കില്ല.

ഇ.പി ജയരാജൻ എൽ ഡി എഫ് കൺവീനർ സ്ഥാനം ഒഴിയാൻ സാധ്യത.രാജിക്കാര്യം സിപിഐഎം നേതൃത്വത്തെ അറിയിച്ചു. വെള്ളിയാഴ്ച നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇ.പി ജയരാജൻ പങ്കെടുക്കില്ല. സാമ്പത്തിക ആരോപണം ഉയർന്നതിന് പിന്നാലെയാണ് പദവി ഉപേക്ഷിക്കൽ നീക്കം. ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതിനാലാണ് താൻ പദവികൾ ഒഴിയുന്നതെന്നാണ് ഇ.പി ജയരാജൻ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. തന്നെക്കാൾ വളരെ ജൂനിയറായ എം.വിഗോവിന്ദൻ സംസ്ഥാന സെക്രട്ടറി ആയതിനുശേഷം പൊതുവെ ഇ.പി ജയരാജൻ അത്യപ്തനാണ് .എൽഡിഎഫ് യോഗം ഉള്ളപ്പോൾ മാത്രമാണ് അദ്ദേഹം തിരുവനന്തപുരത്തേക്ക് വരുന്നത്. പി ജയരാജൻ, ഇ.പി ജയരാജനെതിരെ മുപ്പത് കോടിയോളം രൂപയുടെ […]

കള്ള റാസ്‌കൽ പരാമർശം നടത്തിയ മന്ത്രി ഇ.പി ജയരാജനെ ദുർഗുണ പരിഹാര പാഠശാലയിലേക്ക് മാറ്റണം : രമേശ് ചെന്നിത്തല

സ്വന്തം ലേഖകൻ തിരുവനന്തപുരം: നിയമസഭയിൽ വച്ച് കള്ള റാസ്‌കൽ പരാമർശം നടത്തിയ മന്ത്രി ഇ.പി ജയരാജനെ ദുർഗുണ പരിഹാര പാഠശാലയിലേക്ക് മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൂടാതെ കള്ള റാസ്‌കൽ പരാമർശം നടത്തിയെന്ന വിഷയത്തിൽ പരാതി നൽകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എംഎൽഎ ഷാഫി പറമ്പിലിനെതിരെ നിയമസഭയിൽ വച്ച് ‘കള്ള റാസ്‌കൽ’ പ്രയോഗം നടത്തിയെന്നണ് പ്രതിപക്ഷ ആരോപണം. ഒരു മന്ത്രി ഇങ്ങനെ പെരുമാറാൻ നിയമ സഭ എന്താ ചന്തയാണോ എന്നും ചെന്നിത്തല ചോദിച്ചു. പ്രശ്‌നത്തിൽ മുഖ്യമന്ത്രി ഇടപെടണം. മന്ത്രിക്കെതിരെ സ്പീക്കർക്ക് […]

വട്ടിയൂർക്കാവിൽ ജനങ്ങൾ മാറി ചിന്തിക്കും, പാലാ ആവർത്തിക്കും ; ഇ. പി ജയരാജൻ

സ്വന്തം ലേഖിക തിരുവനന്തപുരം : വട്ടിയൂർക്കാവ് മണ്ഡലത്തിൽ പാലാ ആവർത്തിക്കുമെന്ന് മന്ത്രി ഇ പി ജയരാജൻ. നിലവാരം കുറഞ്ഞ പ്രസ്താവനയിലൂടെ കോൺഗ്രസ് അധപതിച്ചുവെന്നും വട്ടിയൂർക്കാവിലെ ജനങ്ങൾ മാറി ചിന്തിക്കുമെന്നും ഇ.പി ജയരാജൻ പറഞ്ഞു. വട്ടിയൂർക്കാവ് മണ്ഡലത്തിലെ കവടിയാറിൽ എൽ.ഡി. എഫ് വിളിച്ച് ചേർത്ത കുടുംബയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി ഇപി ജയരാജൻ. സർക്കാരിന്റെ വികസന നേട്ടങ്ങളെ കുറിച്ച് മന്ത്രി സംവദിച്ചു. പാലായിലെ പോലെതന്നെ വട്ടിയൂർക്കാവിലെ ജനങ്ങളും മാറി ചിന്തിക്കുമെന്നും വി.കെ പ്രശാന്ത് വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ഇ.പി കൂട്ടിച്ചേർത്തു. വട്ടിയൂർക്കാവിൽ വിജയിക്കുന്നത് എൽ.ഡി.എഫ് […]