play-sharp-fill

അഴിമതി വിരുദ്ധ ഭരണം വേണോ..! കോട്ടയത്ത് മുന്നണികൾക്കു ബദൽ കോട്ടകെട്ടാനൊരുങ്ങി ട്വന്റി 20 കൂട്ടായ്മ; ജനങ്ങളിൽ നിന്നും ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന സ്ഥാനാർത്ഥികൾ കോട്ടയത്തെത്തുന്നു

തേർഡ് ഐ ബ്യൂറോ കോട്ടയം: കൊവിഡിന്റെ പ്രതിസന്ധിക്കാലത്ത്  കേരളം തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ്. ഇടത് – വലത് മുന്നണികളുടെ അഴിമതിക്കഥകളും, ഭരണ ‘നാറ്റങ്ങളും’ കേട്ടുമടുത്ത കോട്ടയം ഒരുങ്ങുന്നത് മറ്റൊരു വിപ്ലവത്തിനാണ്. അഴിമതി രഹിത ഭരണം എന്ന വാഗ്ദാനവുമായി ടീം ട്വന്റി 20 കൂട്ടായ്മ കോട്ടയത്ത്  ഒരുങ്ങുകയാണ്. നഗരസഭ തിരഞ്ഞെടുപ്പിൽ നഗരത്തിലെ 52 വാർഡുകളിലും മത്സരിക്കുന്നതിനാണ് ഈ കൂട്ടായ്മ ലക്ഷ്യമിടുന്നത്. അധികാരം ജനങ്ങളിലേയ്ക്ക് എന്ന മുദ്രാവാക്യം ഉയർത്തി നഗരസഭ പരിധിയിലെ എല്ലാ വാർഡുകളിൽ നിന്നും  ജനങ്ങൾ തന്നെ തിരഞ്ഞെടുക്കുന്ന സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നതിനാണ് ജനകീയ […]