അഴിമതി വിരുദ്ധ ഭരണം വേണോ..! കോട്ടയത്ത് മുന്നണികൾക്കു ബദൽ കോട്ടകെട്ടാനൊരുങ്ങി ട്വന്റി 20 കൂട്ടായ്മ; ജനങ്ങളിൽ നിന്നും ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന സ്ഥാനാർത്ഥികൾ കോട്ടയത്തെത്തുന്നു

അഴിമതി വിരുദ്ധ ഭരണം വേണോ..! കോട്ടയത്ത് മുന്നണികൾക്കു ബദൽ കോട്ടകെട്ടാനൊരുങ്ങി ട്വന്റി 20 കൂട്ടായ്മ; ജനങ്ങളിൽ നിന്നും ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന സ്ഥാനാർത്ഥികൾ കോട്ടയത്തെത്തുന്നു

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊവിഡിന്റെ പ്രതിസന്ധിക്കാലത്ത്  കേരളം തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ്. ഇടത് – വലത് മുന്നണികളുടെ അഴിമതിക്കഥകളും, ഭരണ ‘നാറ്റങ്ങളും’ കേട്ടുമടുത്ത കോട്ടയം ഒരുങ്ങുന്നത് മറ്റൊരു വിപ്ലവത്തിനാണ്. അഴിമതി രഹിത ഭരണം എന്ന വാഗ്ദാനവുമായി ടീം ട്വന്റി 20 കൂട്ടായ്മ കോട്ടയത്ത്  ഒരുങ്ങുകയാണ്. നഗരസഭ തിരഞ്ഞെടുപ്പിൽ നഗരത്തിലെ 52 വാർഡുകളിലും മത്സരിക്കുന്നതിനാണ് ഈ കൂട്ടായ്മ ലക്ഷ്യമിടുന്നത്.

അധികാരം ജനങ്ങളിലേയ്ക്ക് എന്ന മുദ്രാവാക്യം ഉയർത്തി നഗരസഭ പരിധിയിലെ എല്ലാ വാർഡുകളിൽ നിന്നും  ജനങ്ങൾ തന്നെ തിരഞ്ഞെടുക്കുന്ന സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നതിനാണ് ജനകീയ കൂട്ടായ്മ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ഫെയ്‌സ്ബുക്ക് വാട്‌സ്അപ്പ് ക്യാമ്പെയിനുകളും ഈ കൂട്ടായ്മാ സംഘം ആരംഭിച്ചിട്ടുണ്ട്. അഴിമതി രഹിത ഭരണം ആഗ്രഹിക്കുന്ന നൂറ് കണക്കിന് നാട്ടുകാരാണ് ട്വൻ്റി 20 ക്ക് ഒപ്പം ചേർന്നിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയത്തെ പൊതുപ്രവർത്തന രംഗത്ത് രാഷ്ട്രീയമില്ലാത്ത, ജനങ്ങളെ മനസിലാക്കിയ അഴിമതി രഹിതരായ ഒരു സംഘം ആളുകളാണ് ട്വന്റ് 20 എന്ന ജനകീയ കൂട്ടായ്മയ്ക്കു മുന്നിലിറങ്ങുന്നത്. സോഷ്യൽ മീഡിയ വഴി ഈ ജനകീയ കൂട്ടായ്മ മുന്നിട്ടിറങ്ങുന്നുണ്ട്. ഓരോ വാർഡിലും ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രവർത്തകരെ കണ്ടെത്തിയിട്ടുണ്ട്. വാർഡ് തലത്തിൽ മുതൽ ഈ കൂട്ടായ്മ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങൾ താഴേത്തട്ടിലേയ്ക്ക് എത്തിച്ച്, ഇവിടെ നാട്ടുകാർക്ക് ഗുണപരമായ പദ്ധതികൾ ആരംഭിക്കുകയാണ് ലക്ഷ്യം.

ഇത് വഴി ഓരോ വാർഡിലും ജനാഭിപ്രായം ഉയർത്തുന്നതിനും ഓരോ വാർഡിലെയും ആളുകളുടെ അഭിപ്രായത്തിന് അനുസരിച്ച് സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നതിനുമാണ് ഇപ്പോൾ ട്വന്റ് 20 എന്ന ജനകീയ കൂട്ടായ്മ ലക്ഷ്യമിടുന്നത്. കോട്ടയം നഗരസഭയിൽ നടക്കുന്ന പല പ്രവർത്തനങ്ങളും നഗരത്തിന്റെയോ നാടിന്റെയോ വികസനത്തിനു വേണ്ടിയുള്ളതല്ലെന്നു ജനകീയ കൂട്ടായ്മ ഭാരവാഹികൾ പറയുന്നു. ഇത് ലക്ഷ്യമിടുന്നത് കൃത്യമായ കച്ചവടം മാത്രമാണ്.

അതുകൊണ്ടു തന്നെ കോട്ടയത്തിന്റെ മണ്ണിൽ വികസനം എന്ന മന്ത്രവും അഴിമതി രഹിതമായ ഭരണവുമാണ് ട്വന്റ് 20 കൂട്ടായ്മ മുന്നോട്ടു വയ്ക്കുന്നത്. ഈ ലക്ഷ്യത്തിലേയ്ക്കാണ് കോട്ടയത്തെ 52 വാർഡുകളിലും അനുയോജ്യരായ – ജനസമ്മതരായ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാൻ ഇപ്പോൾ ഈ കൂട്ടായ്മ ശ്രമം ആരംഭിച്ചിരിക്കുന്നതും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക,

മഹേഷ് വിജയൻ : 93425 02698

ജെ വി ഫിലിപ്പ്   : 9745316639