play-sharp-fill

ആനപ്രേമികൾക്ക് ഒരു തീരാ നഷ്ടം കൂടി…! ഗുരുവായൂർ ദേവസ്വം കൊമ്പൻ ജൂനിയർ മാധവൻകുട്ടി ചരിഞ്ഞു; ജൂനിയർ കൊമ്പൻ ചരിഞ്ഞതോടെ പൂന്നത്തൂർ കോട്ടയിൽ ഇനി 41 ആനകൾ

സ്വന്തം ലേഖകൻ ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം കൊമ്പൻ ജൂനിയർ മാധവൻകുട്ടി (49) ചരിഞ്ഞു. ദേവസ്വം ആനത്താവളമായ പുന്നത്തൂർക്കോട്ടയിൽ ഇന്നലെ രാത്രിയാണ് ആന ചരിഞ്ഞത്. മദപ്പാടിലായിരുന്ന കൊമ്പനെ ഈ മാസം 6 നാണ് അഴിച്ചത്. ഇതിനിടെ എരണ്ടക്കെട്ട് രോഗം ബാധിച്ച് ചികിത്സയിലിരിക്കെയാണ് ആനക്ക് ജീവൻ നഷ്ടമായത്. കുറച്ച് ദിവസങ്ങളായി ആന വെള്ളം കുടിക്കാനും കിടക്കാനും കൂട്ടാക്കിയിരുന്നില്ല. കോഴിക്കോട് ആരാധന ടൂറിസ്റ്റ് ഹോം ഉടമ വി മാധവമേനോൻ 1981 ജൂൺ പത്തിനാണ് ആനയെ നടയ്ക്കിരുത്തിയത്. മാധവൻകുട്ടി എന്നപേരിൽ മറ്റൊരു കൊമ്പൻകൂടി അന്ന് ദേവസ്വത്തിൻറെ ഉടമസ്ഥതയിൽ ഉണ്ടായിരുന്നതിനാൽ […]

അരിക്കൊമ്പനെ തളക്കാന്‍ കൂട് നിര്‍മ്മാണം നാളെ തുടങ്ങും; മരങ്ങള്‍ കോടനാട് എത്തിച്ചു; പിന്നാലെ ദൗത്യ സംഘവും കുങ്കിയാനകളും വരും

സ്വന്തം ലേഖകൻ ഇടുക്കി: ജില്ലയിലെ ആക്രമണകാരിയായ അരിക്കൊമ്പനെന്ന് വിളിക്കുന്ന കാട്ടാനയെ തളയ്ക്കാനുള്ള നടപടികള്‍ തുടരുകയാണ്. കൂട് നിര്‍മ്മാണം നാളെ തുടങ്ങും. കഴിഞ്ഞയാഴ്ച വയനാട്ടില്‍ നിന്നുള്ള പ്രത്യേക സംഘമെത്തി കൂട് നിര്‍മ്മാണത്തിനാവശ്യമായ തടികള്‍ അടയാളപ്പെടുത്തിയിരുന്നു. മുറിച്ച തടികള്‍ കോടനാടേക്ക് കൊണ്ടുപോയി തുടങ്ങി.ബാക്കിയുള്ള മരങ്ങള്‍ കൂടി ഇന്ന് എത്തിക്കും. കോടനാട് നിലവിലുള്ള കൂടിന് മതിയായ സുരക്ഷയില്ലാത്തതിനാലാണ് പുതിയത് പണിയാന്‍ തീരുമാനിച്ചത്. കൂട് നിര്‍മ്മാണത്തിനായി ദേവികുളത്തു നിന്നും മുറിച്ച തടികള്‍ കോടനാട്ടേക്ക് കൊണ്ടു പോയി തുടങ്ങി. ഇന്നലെ രാത്രി ആദ്യ ലോഡ് കോടനാടെത്തിച്ചു. ബാക്കിയുള്ളവ ഇന്ന് എത്തിക്കും. പണി […]

പൂരാഘോഷത്തിന് എഴുന്നള്ളിയത് എഴ് പിടിയാനകൾ ; വേറിട്ട പൂരം കാണാന്‍ ഭക്തജനത്തിരക്ക്; എറണാകുളത്തെ ക്ഷേത്രത്തിൽ നടന്നത് അപൂര്‍വ ആഘോഷം

സ്വന്തം ലേഖകൻ കൊച്ചി: വിശ്വാസപ്രകാരം കൊമ്പനാനകളെ എഴുന്നള്ളിക്കാൻ അനുവാദമില്ലാത്ത ക്ഷേത്രത്തില്‍ പിടിയാനകളെ എഴുന്നള്ളിച്ച് പൂരം ആഘോഷിച്ചു. എറണാകുളം ചേരാനെല്ലൂര്‍ കാര്‍ത്യായനി ഭഗവതി ക്ഷേത്രത്തിലാണ് മറ്റുള്ള പൂരാഘോഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഏഴ് പിടിയാനകളുമായി പൂരം ആഘോഷിച്ചത്. കേരളത്തിലങ്ങോളമിങ്ങോളം പൂരം നടക്കുന്ന വേളയിലാണ് ചേരാനെല്ലൂര്‍ കാര്‍ത്യായനി ഭഗവതി ക്ഷേത്രത്തിലെ പൂരവും കൂടുതല്‍ മനോഹരമാവുന്നത്. കോവിഡിന് ശേഷം പൂരവും ആഘോഷങ്ങളുമെല്ലാം കൂടുതല്‍ പ്രഭയോടെ തിരിച്ചുവന്നിരിക്കുകയാണിന്ന്. വലിയ വിളക്ക് ദിവസമാണ് പിടിയാന പൂരം നടന്നത്. വിപുലമായ ആഘോഷപരിപാടികളുടെ ഭാഗമായി ഏഴ് പിടിയാനകളെ ക്ഷേത്രം ഭാരവാഹികള്‍ എത്തിച്ചത് അപൂര്‍വ്വതയായി. പൂരം കാണാന്‍ […]

പൂരപ്പറമ്പിൽ താരമായി ‘ഇരിഞ്ഞാടപ്പിള്ളി രാമൻ’; കേരളത്തിലാദ്യമായി ക്ഷേത്രത്തിൽ തിടമ്പേറ്റി ‘റോബോട്ടിക് ആന’

സ്വന്തം ലേഖകൻ തൃശൂർ: കല്ലേറ്റുംകര ഇരിഞ്ഞാടപ്പിള്ളി ശ്രീ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ തിടമ്പേറ്റി റോബോട്ടിക് ആന. ‘ഇരിഞ്ഞാടപ്പിള്ളി രാമൻ’ എന്ന് പേരിട്ടിരിക്കുന്ന ലക്ഷണമൊത്ത റോബോട്ടിക് ആനയാണ് തിടമ്പേറ്റിയത്. കേരളത്തിൽ തന്നെ ഇതാദ്യമായാണ് വൈദ്യുതയിൽ പ്രവർത്തിക്കുന്ന ഒരു കൊമ്പൻ ഉത്സവത്തിന് തിടമ്പേറ്റുന്നത്. പത്തര അടിയാണ് ഇരിഞ്ഞാടപ്പിള്ളി രാമൻ്റെ ഉയരം. 800 കിലോ ഭാരം. നാലുപേരെ പുറത്തേറ്റാൻ കഴിയും. അഞ്ചു ലക്ഷം രൂപയാണ് നിർമ്മാണ ചെലവ്. ദുബായ് ഫെസ്റ്റിവലിന് യന്ത്ര ആനകളെ ഒരുക്കിയ ചാലക്കുടി പോട്ട ഫോർ ഹി ആർട്സ് ക്രിയേഷൻസിലെ ശിൽപികളായ പി പ്രശാന്ത്, കെ.എം ജിനേഷ്, […]

കാട്ടാന വൈദ്യുതി വേലിയില്‍ കുടുങ്ങി ; ഷോക്കേറ്റ് തെറിച്ചുവീണ ആനയെ വൈദ്യുതി വേലി മുറിച്ച്‌ രക്ഷിച്ചു

സ്വന്തം ലേഖകൻ ബെംഗളുരു : ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തില്‍ ആന വൈദ്യുതി വേലിയില്‍ കുടുങ്ങി. ഓംകാര്‍ ഫോറസ്റ്റ് റിസര്‍വിന് കീഴിലുള്ള ബര്‍ക്കി വനമേഖലയില്‍ ഇറങ്ങിയ കാട്ടാനയാണ് വൈദ്യുതി വേലിയില്‍ കുടുങ്ങിയത്.ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്. വേലിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് ആന തെറിച്ച്‌ വീണു. സ്ഥലമുടമ വൈദ്യുതി വേലി മുറിച്ച്‌ മാറ്റി വനംവകുപ്പിനെ വിളിച്ച്‌ അറിയിക്കുകയായിരുന്നു. വനംവകുപ്പെത്തി വൈദ്യസഹായം നല്‍കിയ ശേഷം ആനയെ കാട്ടിലേക്ക് തന്നെ തുറന്നുവിട്ടു. തൊട്ടടുത്തുള്ള പൂന്തോട്ടത്തിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് ആനയ്ക്ക് അപകടം സംഭവിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി വൈദ്യസഹായം നല്‍കി. ആനയ്ക്ക് എഴുനേല്‍ക്ക് കഴിയാത്തതിനാല്‍ […]

“പടയപ്പയോട് കളിച്ചാൽ പണി കിട്ടും” ; കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ ജീപ്പ് വനംവകുപ്പ് കസ്റ്റഡിയിലെടുത്തു ; ഡ്രൈവർക്കെതിരെ ജാമ്യമില്ല വകുപ്പ്

സ്വന്തം ലേഖകൻ ഇടുക്കി : മൂന്നാറില്‍ പടയപ്പ എന്ന കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ ജീപ്പ് വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. മൂന്നാർ കടലാർ എസ്റ്റേറ്റ് സ്വദേശി ദാസിന്‍റെ ജീപ്പാണ് കസ്റ്റഡിയിലെടുത്തത്. ഡ്രൈവർക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുത്തു. കേസെടുത്തെങ്കിലും ദാസനെ പിടികൂടാനായില്ല. ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന. പടയപ്പയെ കാണിക്കാമെന്ന് വാഗ്ദാനം ചെയ്ത് വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഒരു സംഘം മൂന്നാറിൽ പ്രവര്‍ക്കുന്നുവെന്നാണ് വനംവകുപ്പിന്‍റെ പ്രാഥമിക നിഗമനം. മൂന്നാറില്‍ മാട്ടുപെട്ടിയിലും പരിസരത്തും ഇറങ്ങാറുള്ള പടയപ്പ സാധാരണയായി പ്രശ്‌നങ്ങളൊന്നുമുണ്ടാക്കിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ നവംബര്‍ മുതല്‍ ആന ആക്രമണകാരിയായി. ആനയെ പ്രകോപിപ്പിക്കുന്ന […]

നോവായി അമ്മയാന! വിതുരയില്‍ ചത്ത നിലയിൽ കണ്ടെത്തിയ കുട്ടിയാനയുടെ ജഡം പോസ്റ്റ്മോർട്ടം നടപടികൾക്കായി മാറ്റി ; ജഡത്തിന് അരികിൽ നിന്ന് അമ്മയാന മാറിയത് ഇന്ന് രാവിലെ

സ്വന്തം ലേഖകൻ വിതുര : തിരുവനന്തപുരം വിതുരയില്‍ ചത്ത നിലയിൽ കണ്ടെത്തിയ കുട്ടിയാനയുടെ ജഡം പോസ്റ്റ്മോർട്ടം നടപടികൾക്കായി മാറ്റി. പാലോട് ഫോറസ്റ്റ് റേഞ്ചിലെ വിതുര തലത്തൂതക്കാവ് കല്ലന്‍കുടി മുരിക്കുംകാലയിലാണ് കുട്ടിയാനയുടെ ജഡം കണ്ടെത്തിയത്. കുട്ടിയാനയുടെ ജഡത്തിന് അരികിൽ നിന്ന് ഇന്ന് രാവിലെയാണ് അമ്മയാന മാറിയത്. സമീപത്തേക്ക് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരേയും നാട്ടുകാരേയും കുട്ടിയാനയുടെ അടുത്തേക്ക് അടുപ്പിക്കാത്ത അമ്മയാന മൃതദേഹത്തിന് സമീപത്ത് ഏറെ നേരം നിന്നത് കണ്ട് നിന്നവരില്‍ വേദനയായി. അമ്മയാനയ്ക്ക് പിന്തുണയ്ക്കായി കാട്ടാനക്കൂട്ടം ഈ മേഖലയില്‍ തുടര്‍ന്നതോടെ നാട്ടുകാരാണ് വനം വകുപ്പിനെ വിവരം അറിയിച്ചത്. […]

മുണ്ടക്കയത്ത് വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി; ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് കാട്ടാനക്കൂട്ടം എത്തുന്നത് ; തുരത്താനുള്ള ശ്രമവുമായി വനം വകുപ്പ്

സ്വന്തം ലേഖകൻ മുണ്ടക്കയം : മുണ്ടക്കയം ടി ആർ ആൻഡ് ടി എസ്റ്റേറ്റിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി. വനം വകുപ്പിന്റെ നേതൃത്വത്തിൽ കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് കയറ്റി വിടുവാൻ ശ്രമം നടക്കുകയാണ്. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് എസ്റ്റേറ്റിൽ കാട്ടാനക്കൂട്ടം ഇറങ്ങുന്നത്. കഴിഞ്ഞ ദിവസം 24ഓളം കാട്ടാനകൾ ഇതേ എസ്റ്റേറ്റിലേക്ക് എത്തിയിരുന്നു. തുടർന്ന് നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേർന്ന് വളരെ പണിപ്പെട്ടാണ് കാട്ടാനകളെ തിരികെ കാട് കയറ്റിയത്. പ്രദേശത്ത് കാട്ടാനകൾ അടക്കമുള്ള വന്യജീവികളുടെ ശല്യം അതിരൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്. ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന വന്യമൃഗങ്ങളുടെ ശല്യം പരിഹരിക്കാൻ എത്രയും […]

വീട് ആക്രമിക്കും, അരി മോഷ്ടിക്കും;സുൽത്താൻ ബത്തേരിയെ വിറപ്പിച്ച ‘കൊലയാളി അരസിരാജ’ ഒടുവിൽ മുത്തങ്ങയിലെ ആനപ്പന്തിയിൽ.

സ്വന്തം ലേഖകൻ വയനാട്: സുൽ‌ത്താൻ ബത്തേരി ന​ഗരത്തിൽ ഭീതി വിതച്ച കാട്ടാനയെ മുത്തങ്ങ ആനപ്പന്തിയിൽ എത്തിച്ചു. കുപ്പാടി വനമേഖലയിൽ വച്ചാണ് കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടി മുത്തങ്ങയിൽ എത്തിക്കുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് അരസിരാജ എന്ന് പേരുള്ള പി എം2 എന്ന കാട്ടാന ബത്തേരി ന​ഗരത്തിൽ ഇറങ്ങിയത്. ജനങ്ങൾക്ക് വലിയ ഭീതി പടർത്താൻ തുടങ്ങിയതോടെ ന​ഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ആന ന​ഗരത്തിലിറങ്ങി മൂന്നാം ​ദിവസമാണ് വനംവകുപ്പിന് മയക്കുവെടി വയ്ക്കാനുള്ള അനുമതി കിട്ടുന്നത്. ഇന്നലെ മയക്കുവെടി വയ്ക്കാൻ വനംവകുപ്പ് ഉദ്യോ​ഗസ്ഥർ ശ്രമം നടത്തിയെങ്കിലും […]

ചിത്രം പകർത്തിയവരെ സിനിമാ സ്റ്റെലിൽ മതിൽ ചാടിക്കടന്ന് വിരട്ടി കുട്ടികൊമ്പൻ

സ്വന്തം ലേഖകൻ വയനാട്: ചിത്രങ്ങൾ പകര്‍ത്തിയവരെ മതില്‍ ചാടിക്കടന്ന് വിരട്ടിയോടിക്കുന്ന കുട്ടിക്കൊമ്പന്റെ വീഡിയോ കൗതുകവും ഒപ്പം ഭീതിയും ഉളവാക്കുന്നതാണ്. ഊട്ടി മേട്ടുപ്പാളയം ദേശീയപാതയുടെ ഒരു ഭാഗത്തെ കോണ്‍ക്രീറ്റ് മതിലിന് സമീപം നില്‍ക്കുകയായിരുന്ന ആനയുടെ ചിത്രങ്ങളാണ് യാത്രക്കാര്‍ പകര്‍ത്തിയത്. ഈ റൂട്ടിലെ ബെര്‍ളിയന്‍ ഭാഗത്ത് നിരവധി ആനത്താരകളുണ്ട്. എപ്പോഴും ആനകളെ ഇവിടെ കാണാനും കഴിയും. ജാഗ്രതയോടെയല്ലാതെ ഇതുവഴി കടന്നുപോകാനാകില്ല. മതിലിന് സമീപം ശാന്തനായി നില്‍ക്കുന്ന കൊമ്പന്‍ വീഡിയോ എടുക്കുന്നത് കണ്ട് റോഡിലേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ആനക്ക് ഇറങ്ങാന്‍ കഴിയില്ലെന്ന വിശ്വാസത്തില്‍ തെല്ല് അടുത്ത് നിന്നായിരുന്നു […]