പൊലീസിന്റെ വാഹനപരിശോധന ഇന്നുമുതൽ ഹൈടെക്ക് : വാഹന ഉടമയുടെ വിവരങ്ങളെല്ലാം വിരൽത്തുമ്പിലെത്താൻ വാഹനത്തിന്റെ നമ്പർ മാത്രം മതി ഇനി പൊലീസിന് ; പിഴയടക്കാൻ പണമില്ലെങ്കിൽ എ.ടി.എം കാർഡ്
സ്വന്തം ലേഖകൻ തൃശൂർ: ഇ-പോസ് യന്ത്രം ഉപയോഗിച്ചുള്ള പൊലീസിന്റെ വാഹനപരിശോധനയ്ക്ക് സംസ്ഥാനത്ത് ഇന്ന് മുതൽ തുടക്കമാകും. പൊലീസിൽ കറൻസി രഹിത പ്രവർത്തനത്തിലേക്കുള്ള ആദ്യ പടിയായാണ് വാഹനപരിശോധനയക്കായി ഇ പോസ് സംവിധാനം കൊണ്ടു വന്നത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തത്തിൽ വാഹനപരിശോധനയുമായി ബന്ധപ്പെട്ട് രേഖകൾ നേരിട്ട് പരിശോധിക്കാതെ നിയമലംഘനങ്ങളുടെ ഫേട്ടോ സഹിതമാണ് പൊലീസ് ഇപ്പോൾ കേസുകൾ രജിസ്ട്രർ ചെയ്യുന്നത്. വാഹനപരിശോധനയ്ക്കിടയിൽ പിഴയടക്കാനുളള പണം കയ്യിലില്ലെങ്കിൽ വാഹനഉടമുടെ കൈയിലിലന്റെ പകരം എടിഎം കാർഡ് നൽകിയാൽ മതിയാകും. ഇതിന് പുറമെ ഇ പോസ് യന്ത്രത്തിൽ വാഹനത്തിന്റെ നമ്ബർ […]