video
play-sharp-fill

‘ആണ്‍കുട്ടികളെ പോലെ പെണ്‍കുട്ടികള്‍ നടന്നാല്‍ പ്രതിഷേധങ്ങളില്‍ പൊലീസിന് തിരിച്ചറിയാന്‍ പ്രയാസമുണ്ട്’; ജയരാജന്റേത് സ്വാഭാവിക ചോദ്യം ; എം വി ഗോവിന്ദന്‍

സ്വന്തം ലേഖകൻ എറണാകുളം: പെണ്‍കുട്ടികളെ ഷര്‍ട്ടും പാന്റ്സും ധരിപ്പിച്ച്‌ ആണ്‍കുട്ടികളാണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ സമരത്തിനിറക്കുന്നുവെന്ന പരാമര്‍ശത്തില്‍ ഇ പി ജയരാജന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ‘ജയരാജന്‍റേത് സാമാന്യമര്യാദക്കുള്ള ചോദ്യമാണ്. അതിലെന്ത് പാർട്ടി നയം വന്നിരിക്കുന്നു. ആൺകുട്ടികളെ പോലെ മുടി, ആൺകുട്ടികളെ പോലെ ഡ്രസ്, ആൺകുട്ടികളെ പോലെതന്നെ എല്ലാ കാര്യങ്ങളും. അങ്ങനെ വരുമ്പോൾ സ്വാഭാവികമായും എങ്ങനെയാണ് തിരിച്ചറിയുക എന്ന ചോദ്യംചോദിക്കുക മാത്രമാണ് ജയരാജൻ ചെയ്തത്. അല്ലാതെ, അങ്ങനെ നടക്കാൻ പാടില്ലെന്ന് പറഞ്ഞിട്ടില്ല. പൊലീസിന് തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിൽ വരുന്നു എന്ന് ചൂണ്ടിക്കാണിച്ചതാണ്. […]

ഇ പി ജയരാജന്‍ ഇന്ന് സിപിഎം ജാഥയില്‍; തൃശ്ശൂരിലെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും; തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് പിന്നാലെ

സ്വന്തം ലേഖകൻ തൃശ്ശൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയില്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എല്‍ഡിഎഫ് കണ്‍വീനറുമായ ഇ പി ജയരാജന്‍ ഇന്ന് തൃശ്ശൂരിൽ പങ്കെടുക്കും. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തിലാണ് ഇ പി ജയരാജന്‍ പങ്കെടുക്കുക. കഴിഞ്ഞ മാസം 20ന് കാസര്‍കോട് നിന്ന് തുടങ്ങിയ ജാഥയില്‍ ഇ പി പങ്കെടുക്കാത്തത് വിവാദമായിരുന്നു. ജനകീയ പ്രതിരോധ യാത്ര ഇന്ന് തൃശ്ശൂര്‍ ജില്ലയിലേക്ക് പ്രവേശിക്കുകയാണ്. രാവിലെ 9 മണിക്ക് ചെറുതുരുത്തിയില്‍ എത്തുന്ന […]

‘ആര് ജയിക്കും?’ ജയരാജ പോരില്‍ തീരുമാനത്തിന് സാധ്യത; സിപിഎം സംസ്ഥാന സമിതി യോഗം ഇന്നും നാളെയും

സ്വന്തം ലേഖകൻ തിരുവനന്തപുരം:സിപിഎം സംസ്ഥാന സമിതി യോഗം ഇന്നും നാളെയുമായി നടക്കും. ഇപി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിന് ശേഷമുള്ള ആദ്യ സിപിഎം സംസ്ഥാന സമിതിയോഗമാണ് ഇന്ന് തിരുവനന്തപുരത്ത് നടക്കുന്നത്.ഇപിക്കെതിരെ ഗുരുതര ആരോപണമുന്നയിച്ച പി ജയരാജന്‍ പരാതി എഴുതി നല്‍കാത്ത സാഹചര്യത്തില്‍ പാര്‍ട്ടി എന്ത് നിലപാടെടുക്കുമെന്നത് ഇന്നറിയാം. സംഘടനാ വിഷയങ്ങളാണ് പ്രധാന അജണ്ട.തൃക്കാക്കര തെരഞ്ഞെടുപ്പ് തോല്‍വി,ലഹരി കടത്ത്, പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ പാര്‍ട്ടി സമ്മേളനങ്ങളിലെ വിഭാഗീയത എന്നിവ അന്വേഷിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും. അതേസമയം പി.ജയരാജന്‍ ഇപി ജയരാജനെതിരെ […]

‘തെറ്റ് പറ്റാത്തവരായി ആരുമില്ല’; പിഎച്ച്ഡി വിവാദത്തില്‍ സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെ പിന്തുണച്ച് എൽഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം : പിഎച്ച്ഡി വിവാദത്തില്‍ സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെ പിന്തുണച്ച് എൽഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. തെറ്റ് പറ്റാത്തവരായി ആരെങ്കിലുമുണ്ടോ എന്നാണ് ഇപി ജയരാജന്‍ ഫെയ്‌സ്ബുക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. വളർന്നു വരുന്ന ഒരു യുവ മഹിളാ നേതാവിനെ സ്ഥാപിത ലക്ഷ്യങ്ങൾ മുൻനിർത്തി വേട്ടയാടുകയാണെന്നും അദ്ദേഹം തന്റെ പോസ്റ്റിലൂടെ വ്യക്തമാക്കി. വളർന്നുവരുന്ന നേതൃത്വത്തെ മാനസികമായി തളർത്തി ഇല്ലാതാക്കി കളയാമെന്ന കോൺഗ്രസ് അജണ്ടയുടെ ഭാഗമാണ് ഈ ആക്രമണമെന്ന് അദ്ദേഹം ആരോപിച്ചു. ഇപി ജയരാജന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വളര്‍ന്നു വരുന്ന […]

വെള്ളിയാഴ്ച ചേരുന്ന നിര്‍ണായക സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുമെന്ന് ഇ പി ജയരാജൻ ;നാളെ വൈകിട്ട് തിരുവനന്തപുരത്തേക്ക് തിരിക്കും.

സ്വന്തം ലേഖകൻ വെള്ളിയാഴ്ച ചേരുന്ന നിര്‍ണായക സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുമെന്ന്.എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍.യോഗത്തിൽ കണ്ണൂരിലെ റിസോര്‍ട്ട് വിവാദത്തില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അദ്ദേഹം വിശീദകരണം നല്‍കും. തിരുവനന്തപുരത്ത് പോകുന്നതില്‍ എന്താണ് പ്രശ്നമെന്നായിരുന്നു ഇതേക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇ.പി.ജയരാജന്‍ നല്‍കിയ മറുപടി. റിസോർട്ട് വിവാദം പൊതുസമൂഹത്തിനു മുന്നില്‍ വലിയ ചര്‍ച്ചയാവുകയും പ്രതിപക്ഷം ആയുധമാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് യോഗത്തില്‍ പങ്കെടുക്കാനുള്ള ഇ.പിയുടെ തീരുമാനം.

കൊവിഡിന് ശേഷം ചില ആരോഗ്യ പ്രശ്നങ്ങൾ ; ചികിത്സ തുടരുന്നതിനാൽ യാത്ര പ്രയാസം ; പാർട്ടി ലീവ് അനുവദിച്ചിരുന്നുവെന്നും ഇ പി ജയരാജൻ

തിരുവനന്തപുരം : രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിൽ പങ്കെടുക്കാത്തത് അസുഖ ബാധിതനായതിലാണെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. പാർട്ടി ലീവ് അനുവദിച്ചിരുന്നു. ചികിത്സ തുടരുന്നതിനാൽ യാത്ര പ്രയാസമെന്ന് പാർട്ടിയോട് അറിയിച്ചിരുന്നു. കൊവിഡിന് ശേഷം ചില ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ട്. അസുഖങ്ങള്‍ വര്‍ധിക്കുകയും ചെയ്തു. ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഉറങ്ങാന്‍ കഴിയുന്നത്. അലോപ്പതിയും ആയുര്‍വേദവുമൊക്കെ ചേര്‍ന്നുള്ള ചികിത്സയിലാണ് ഇപ്പോള്‍. മൂന്ന് ആഴ്ചത്തോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇക്കാര്യം മാധ്യങ്ങളെ അറിയിക്കേണ്ടതില്ലെന്ന് താന്‍ തന്നെയാണ് പറഞ്ഞത്. എന്നാല്‍ ആശുപത്രിയില്‍ നിന്നും നേരത്തെ നിശ്ചയിച്ച പരിപാടികളില്‍ പങ്കെടുത്തു. അത് […]

‘ കേന്ദ്ര ഭരണം ജോളിയാണ്’ ; കേന്ദ്ര സർക്കാരിനെതിരെ ട്രോളി മന്ത്രി ഇ പി ജയരാജൻ

സ്വന്തം ലേഖിക തിരുവനന്തപുരം: കൂടത്തായി കൊലപാതക കേസുകളിൽ അറസ്റ്റിലായ ജോളിയുടെ പേരിൽ ഒട്ടേറെ ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. എന്നാൽ അതിലെല്ലാം വ്യത്യസമായി ഇതാ മന്ത്രി ഇ പി ജയരാജനും കേന്ദ്രസർക്കാരിനെ വിമർശിക്കുവാൻ ജോളി പ്രയോഗത്തെ കൂട്ടുപിടിച്ചിരിക്കുകയാണ്. ആറ് കാരണങ്ങൾ കൊണ്ട് കേന്ദ്ര ഭരണം ജോളിയാണെന്ന് മന്ത്രി ഇ പി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു. വളർച്ചാ നിരക്ക് കുറഞ്ഞതും ജിഡിപി വളർച്ചയിൽ ബംഗ്ലാദേശ് ഇന്ത്യയെ മറികടന്നതും എയർ ഇന്ത്യയുടെ ലേലവും അടക്കം ആറ് കുറ്റങ്ങളാണ് കേന്ദ്ര സർക്കാരിനെതിരെ മന്ത്രി ജയരാജൻ നിരത്തുന്നത്. ഇ പി […]