യോഗ്യതയുണ്ടേൽ എനിക്ക് എവിടെയും അഭിമുഖത്തിന് പോകാം ;ഇതുവരെ ഒരു ആനുകൂല്യങ്ങളും കിട്ടിയിട്ടില്ല, കഠിനാധ്വാനത്തിലൂടെയാണ് ഒരോന്നും നേടിയത് ; എം.എൽ.എയുടെ ഭാര്യയായതിനാൽ ഹോംമേക്കറായി ഇരിക്കണമെന്നാണ് അവർ പറയുന്നത് : നിയമന വിവാദത്തിൽ പ്രതികരണവുമായി ഡോ.പി.എം സഹല

സ്വന്തം ലേഖകൻ കണ്ണൂർ: സർവകലാശാല അസി. പ്രൊഫസറുടെ നിയമന വിവാദത്തിൽ പ്രതികരണവുമായി എം.എൽ.എ ഷംസീറിന്റെ ഭാര്യ ഡോ.പി.എം സഹല. യുജിസിയുടെ എച്ച്ആർഡി സെന്ററിൽ അസി.പ്രൊഫസറുടെ തസ്തികയിൽ സഹലയെ അനധികൃതമായി നിയമിക്കാൻ നീക്കം നടത്തുന്നുവെന്ന ആരോപണമാണ് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയത്. അസി. പ്രൊഫസറുടെ നിയമനത്തിനായുള്ള കൂടിക്കാഴ്ച നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ് യു പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു. ‘യോഗ്യതയുണ്ടെങ്കിൽ എനിക്ക് പോകാം. ഇത് ആരാണ് തീരുമാനിക്കേണ്ടത്. യൂണിവേഴ്‌സിറ്റിയാണ് ആരെ തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കേണ്ടത്. അസി.പ്രൊഫസറെ നിയമിക്കുന്നതിനായുള്ള അഭിമുഖം എനിക്ക് വേണ്ടി നടത്തിയതാണെന്ന് എങ്ങനെയാണ് പറയുന്നത്. ഷംസീറിന്റെ ഭാര്യയെന്ന നിലയിൽ […]