യോഗ്യതയുണ്ടേൽ എനിക്ക് എവിടെയും അഭിമുഖത്തിന് പോകാം ;ഇതുവരെ ഒരു ആനുകൂല്യങ്ങളും കിട്ടിയിട്ടില്ല, കഠിനാധ്വാനത്തിലൂടെയാണ് ഒരോന്നും നേടിയത് ; എം.എൽ.എയുടെ ഭാര്യയായതിനാൽ ഹോംമേക്കറായി ഇരിക്കണമെന്നാണ് അവർ പറയുന്നത് : നിയമന വിവാദത്തിൽ പ്രതികരണവുമായി ഡോ.പി.എം സഹല

യോഗ്യതയുണ്ടേൽ എനിക്ക് എവിടെയും അഭിമുഖത്തിന് പോകാം ;ഇതുവരെ ഒരു ആനുകൂല്യങ്ങളും കിട്ടിയിട്ടില്ല, കഠിനാധ്വാനത്തിലൂടെയാണ് ഒരോന്നും നേടിയത് ; എം.എൽ.എയുടെ ഭാര്യയായതിനാൽ ഹോംമേക്കറായി ഇരിക്കണമെന്നാണ് അവർ പറയുന്നത് : നിയമന വിവാദത്തിൽ പ്രതികരണവുമായി ഡോ.പി.എം സഹല

Spread the love

സ്വന്തം ലേഖകൻ

കണ്ണൂർ: സർവകലാശാല അസി. പ്രൊഫസറുടെ നിയമന വിവാദത്തിൽ പ്രതികരണവുമായി എം.എൽ.എ ഷംസീറിന്റെ ഭാര്യ ഡോ.പി.എം സഹല.

യുജിസിയുടെ എച്ച്ആർഡി സെന്ററിൽ അസി.പ്രൊഫസറുടെ തസ്തികയിൽ സഹലയെ അനധികൃതമായി നിയമിക്കാൻ നീക്കം നടത്തുന്നുവെന്ന ആരോപണമാണ് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയത്. അസി. പ്രൊഫസറുടെ നിയമനത്തിനായുള്ള കൂടിക്കാഴ്ച നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ് യു പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘യോഗ്യതയുണ്ടെങ്കിൽ എനിക്ക് പോകാം. ഇത് ആരാണ് തീരുമാനിക്കേണ്ടത്. യൂണിവേഴ്‌സിറ്റിയാണ് ആരെ തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കേണ്ടത്. അസി.പ്രൊഫസറെ നിയമിക്കുന്നതിനായുള്ള അഭിമുഖം എനിക്ക് വേണ്ടി നടത്തിയതാണെന്ന് എങ്ങനെയാണ് പറയുന്നത്.

ഷംസീറിന്റെ ഭാര്യയെന്ന നിലയിൽ എനിക്ക് ഇതുവരെ ഒരു ആനുകൂല്യങ്ങളും കിട്ടിയിട്ടില്ല. കഠിനാധ്വാനത്തിലൂടെയാണ് ഓരോന്നും നേടിയതെന്നും സഹല പറയുന്നു.

യോഗ്യതയുണ്ടെങ്കിൽ തനിക്ക് എവിടെയും അഭിമുഖത്തിന് പോകാമെന്നും ഷംസീറിന്റെ ഭാര്യയായതിനാൽ ഹോം മേക്കറായി കഴിയണോയെന്നുമാണ് സഹല പറയുന്നു. എംഎൽഎയുടെ ഭാര്യയായതിനാൽ തന്നെ വേട്ടയാടുകയാണെന്നും സഹല കൂട്ടിച്ചേർത്തു.

എം.എൽ.എയുടെ ഭാര്യയായതുകൊണ്ടാണ് തനിക്ക് ഇത്തരം ആനുകൂല്യങ്ങൾ ലഭിക്കുന്നതെന്ന പ്രതിപക്ഷ ആരോപണം വളരെ തമാശയായിട്ടാണ് എനിക്ക് തോന്നുന്നത്.

നേരത്തെയുള്ള ആരോപണത്തിൽ കോടതിയെ വിശ്വസിച്ചതാണ് എനിക്ക് പറ്റിയ തെറ്റ്. മുന്നിലുള്ള കേസുകൾ നോക്കിയാൽ നീതി ആർക്കും കിട്ടുന്നില്ല. ഇതിൽ നിന്നും ഞാൻ പിന്മാറില്ല. ഞാൻ എന്തിന് മാറി നിൽക്കണം.’സഹല പറഞ്ഞു.

പെരുമാറ്റ ചട്ടം മറികടന്ന് കണ്ണൂർ സർവ്വകലാശാലയിൽ സഹലയെ യുജിസി എച്ച് ആർഡി സെന്ററിൽ അസിസ്റ്റന്റ് ഡയറക്ടർ സ്ഥിരം നിയമനം നടക്കാൻ നീക്കം നടക്കുന്നുവെന്നാണ് സേവ് യൂണിവേഴ്‌സിറ്റി ഫോറത്തിന്റെ പരാതി.

2020 ജൂൺ മുപ്പതിനാണ് കണ്ണൂർ സർവ്വകലാശാല എച്ച്ആർഡി സെന്ററിലെ അസിസ്റ്റന്റ് ഡയറക്ടർ തസ്തികയിലേക്ക് നിയമന വിജ്ഞാപനം പുറപ്പെടുവിച്ചത്. തസ്തികകൾ താൽക്കാലികമാണെങ്കിലും അസിസ്റ്റന്റ് ഡയറക്ടറുടെ സ്ഥിരം തസ്തിക സൃഷ്ടിക്കാൻ സർവകലാശാലയ്ക്കു സംസ്ഥാന സർക്കാർ പ്രത്യേക അനുമതി നൽകിയിരുന്നു.

 

Tags :