video
play-sharp-fill

സ്റ്റാലിന്‍ മുഖ്യമന്ത്രിയായാല്‍ നാവ് മുറിച്ച് ബലി അര്‍പ്പിക്കും; ക്ഷേത്ര നടയിലെത്തി ഉഗ്രശപഥം നിറവേറ്റി 32വയസ്സുള്ള യുവതി; അമ്പലത്തിന്റെ പടിക്കെട്ടുകളില്‍ നാവിന്റെ മുറിച്ച ഭാഗം കണ്ടെത്തി; രക്തം വാര്‍ന്ന് ഗുരുതരാവസ്ഥയിലായപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സ്വന്തം ലേഖകന്‍ ചെന്നൈ: തെരഞ്ഞെടുപ്പില്‍ വെല്ലുവിളികളും പന്തയങ്ങളും പതിവാണ്. മണി ആശാന്‍ ജയിച്ചപ്പോള്‍ അഗസ്തി തല മൊട്ടയടിച്ച കാഴ്ച കേരളവും കണ്ടു. എന്നാല്‍ തമിഴ് നാട്ടില്‍ പന്തയങ്ങളും വൈകാരികതയും ചിന്തിക്കാവുന്നതിനപ്പുറമാണ്. തമിഴ്നാട്ടില്‍ എം.കെ.സ്റ്റാലിന്‍ മുഖ്യമന്ത്രിയായാല്‍ നാവ് മുറിക്കുമെന്ന് ഉഗ്രശപഥം ചെയ്ത യുവതി സ്റ്റാലിന്‍ വിജയിച്ചതിനു പിന്നാലെ നാക്കു മുറിച്ച് വാക്ക് പാലിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ഫലം വന്നതിന്റെ തൊട്ടടുത്ത ദിവസമാണ് ഇവരെ പൊതുവാക്കുടി മുതലമ്മന്‍ ക്ഷേത്രത്തിന് സമീപം ബോധരഹിതയായി കണ്ടത്. അമ്പലത്തിന്റെ പടിക്കെട്ടുകളില്‍ ഇവരുടെ നാവിന്റെ മുറിച്ച ഭാഗവും കണ്ടെത്തി. വനിതയുടെ കുടുംബം ഡിഎംകെ അനുകൂലികളാണ്. […]

പച്ചസാരിയുടുത്ത് കൈകൂപ്പി കാറിന്റെ മുന്‍സീറ്റില്‍; പശ്ചാത്തല സംഗീതം എംജിആര്‍ ഗാനങ്ങള്‍; പൊലീസ് വിലക്കിയിട്ടും എഐഎഡിഎംകെയുടെ കൊടിവച്ച കാറില്‍ ദ്രാവിഡ മണ്ണില്‍ കാല്‍കുത്തി ശശികല; തമിഴകത്തിന്റെ അമ്മയാകാന്‍ കച്ചകെട്ടി ‘ചിന്നമ്മ’ ഇറങ്ങുമ്പോള്‍…

സ്വന്തം ലേഖകന്‍ ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം തടവ് അനുഭവിച്ച വി കെ ശശികല എ.ഐ.എ.ഡി.എം.കെയുടെ കൊടിവച്ച കാറില്‍ തമിഴ്നാട്ടിലെത്തി. സംസ്ഥാന അതിര്‍ത്തിയായ ആറ്റെബെല്ലെയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ശശികലയെ രാജകീയമായി സ്വീകരിച്ചു. കനത്ത സുരക്ഷാവലയത്തിലാണ് കര്‍ണാടക, തമിഴ്നാട് അതിര്‍ത്തിപ്രദേശങ്ങള്‍. 30 കാറുകളാണ് ശശികലയുടെ വാഹനത്തെ പിന്തുടരുന്നത്. നൂറുകണക്കിന് പൊലീസുകാരെയാണ് അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്. അണ്ണാഡിഎംകെ ആസ്ഥാനത്തിന് ചുറ്റും മറീന ബീച്ചിലെ ജയലളിത സ്മാരകത്തിലും കനത്ത സുരക്ഷാവലയമാണ് ഒരുക്കിയിരിക്കുന്നത്. വാഹനത്തില്‍ എ.ഐ.എ.ഡി.എം.കെയുടെ പാര്‍ട്ടി പതാക ഉപയോഗിക്കരുതെന്ന് നേരത്തെ കൃഷ്ണഗിരി പൊലീസ് ശശികലയ്ക്ക് മുന്നറിയിപ്പ് […]

കേരളം മാതൃകയാക്കാവുന്ന സംസ്ഥാനം ; പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയ നടപടിയെ സ്വാഗതം ചെയ്ത് ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ

  സ്വന്തം ലേഖകൻ ചെന്നൈ: കേരളം മാതൃകയാക്കാവുന്ന സംസ്ഥാനം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമ സഭ പ്രമേയം പാസാക്കിയ നടപടിയെ സ്വാഗതം ചെയ്ത് ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ രംഗത്ത്. കേരളത്തെ പോലെ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും നിയമത്തിനെതിരെ പ്രമേയം കൊണ്ടുവരണമെന്ന് സ്റ്റാലിൻ വ്യക്തമാക്കി. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ സംരക്ഷിക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങളും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം കൊണ്ടുവരണം. ജനവരി ആറിന് തമിഴ്‌നാട് നിയമസഭയുടെ പുതുവർഷത്തെ ആദ്യ സമ്മേളനം ചേരുമ്പോൾ നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി തയ്യാറാകണമെന്നും ഫെയ്‌സ്ബുക്കിൽ […]