പണമില്ലെങ്കില്‍ ഭാര്യയുടെ സ്വര്‍ണം വിറ്റ് പണം നല്‍കാന്‍ പറഞ്ഞു; ഒരോ സിനിമാ താരത്തിന്റെയും കൈയില്‍ നിന്ന് സംഭാവനയായി ഒരു ലക്ഷം വീതം വാങ്ങിക്കൂടെ എന്ന് പലവട്ടം ചോദിച്ചു; സിനിമാ താരമായതുകൊണ്ട് കോടിക്കണക്കിന് രൂപയുമായിട്ടാണ് മത്സരിക്കാന്‍ വരുന്നതെന്നായിരുന്നു മിക്കവരുടെയും വിചാരം; ബാലുശ്ശേരി മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ധര്‍മജന്‍
സ്വന്തം ലേഖകന്‍ ബാലുശ്ശേരി: ഒരോ സിനിമാ താരത്തിന്റെയും കൈയില്‍ നിന്ന് സംഭാവനയായി ഒരു ലക്ഷം വീതം വാങ്ങാനും പണമില്ലെങ്കില്‍ ഭാര്യയുടെ സ്വര്‍ണം വിറ്റ് പണം നല്‍കാനും ബാലുശ്ശേരി മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടതായി നടനും ബാലുശ്ശേരി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ധര്‍മജന്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ പേരില്‍ വന്‍ പണ പിരിവ് നടത്തിയെന്നും നേതാക്കളുള്‍പ്പടെ പണം തട്ടിയെന്നും കെ പി സി സി സെക്രട്ടറിയുടെ പേരില്‍ ഉള്‍പ്പെടെ പണപിരിവ് നടത്തിയെന്നുമാണ് താരത്തിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ പി സി സി അദ്ധ്യക്ഷന്‍ […]