ധൻബാദ് എക്സ്പ്രസിൽ കഞ്ചാവ് വേട്ട; നാലുലക്ഷം രൂപ വിലവരുന്ന നാല് കിലോഗ്രാം കഞ്ചാവ് പിടികൂടി..! പ്രതികൾക്കായി അന്വേഷണം
സ്വന്തം ലേഖകൻ ആലപ്പുഴ: ധൻബാദ് എക്സ്പ്രസിൽനിന്ന് നാലുലക്ഷം രൂപ വിലവരുന്ന നാല് കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. എക്സൈസ് ഇന്റലിജൻസ്, സർക്കിൾ പാർട്ടി, റെയിൽവേ പൊലീസ് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് പരിശോധന നടത്തിയത്. കഞ്ചാവ് വരുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രതികളെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സി.സി.ടി.വിയുടെയും രജിസ്ട്രേഷൻ ചാർട്ടിന്റെയും അടിസ്ഥാനത്തിൽ പ്രതികൾക്കായി എക്സൈസ് അന്വേഷണം ആരംഭിച്ചു. ആലപ്പുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വൈ. പ്രസാദിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ആർ.പി.എഫ് ഉദ്യോഗസ്ഥന്മാരായ അസി. സബ് ഇൻസ്പെക്ടർ […]