ധ​ൻ​ബാ​ദ് എ​ക്‌​സ്പ്ര​സി​ൽ കഞ്ചാവ് വേട്ട; നാ​ലു​ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന നാ​ല്​ കി​ലോ​ഗ്രാം ക​ഞ്ചാ​വ് പിടികൂടി..!  പ്ര​തി​ക​ൾ​ക്കാ​യി അന്വേഷണം

ധ​ൻ​ബാ​ദ് എ​ക്‌​സ്പ്ര​സി​ൽ കഞ്ചാവ് വേട്ട; നാ​ലു​ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന നാ​ല്​ കി​ലോ​ഗ്രാം ക​ഞ്ചാ​വ് പിടികൂടി..! പ്ര​തി​ക​ൾ​ക്കാ​യി അന്വേഷണം

സ്വന്തം ലേഖകൻ

ആ​ല​പ്പു​ഴ: ധ​ൻ​ബാ​ദ് എ​ക്‌​സ്പ്ര​സി​ൽ​നി​ന്ന്​ നാ​ലു​ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന നാ​ല്​ കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. എ​ക്‌​സൈ​സ് ഇ​ന്റ​ലി​ജ​ൻ​സ്, സ​ർ​ക്കി​ൾ പാ​ർ​ട്ടി, റെ​യി​ൽ​വേ പൊ​ലീ​സ്​ എ​ന്നി​വ​ർ സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാണ് ക​ഞ്ചാ​വ് പിടികൂടിയത്.

കഴിഞ്ഞ ദിവസം വൈ​കീട്ടാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ക​ഞ്ചാ​വ് വ​രു​ന്നു​വെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പരിശോധന. പ്ര​തി​ക​ളെ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്​​തി​ട്ടി​ല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി.​സി.​ടി.​വി​യു​ടെ​യും ര​ജി​സ്ട്രേ​ഷ​ൻ ചാ​ർ​ട്ടി​ന്റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​ക​ൾ​ക്കാ​യി എ​ക്‌​സൈ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ആ​ല​പ്പു​ഴ എ​ക്‌​സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ വൈ. ​പ്ര​സാ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ആ​ർ.​പി.​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രാ​യ അ​സി. സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ എ. ​അ​ജി​മോ​ൻ, ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ സി. ​മ​ധു, കോ​ൺ​സ്റ്റ​ബി​ൾ സി.​എ​സ്. സ​ഞ്ചു, എ​ക്‌​സൈ​സ് ഇ​ന്റ​ലി​ജ​ൻ​സ് ബ്യൂ​റോ പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ​മാ​രാ​യ റോ​യി ജേ​ക്ക​ബ്, ജി. ​അ​ല​ക്‌​സാ​ണ്ട​ർ, പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ വി.​കെ. മ​നോ​ജ് കു​മാ​ർ, എം.​സി. ബി​നു, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ യു. ​ഉ​മേ​ഷ്, വി.​ആ​ർ. വി​കാ​സ്, ബി. ​അ​ഭി​ലാ​ഷ്, എ​ക്‌​സൈ​സ് ഡ്രൈ​വ​ർ ജോ​സ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു